ഒരു മർത്യ പർവ്വതത്തിൽ ഞാൻ ജനിച്ചു വീണു
അയൂരേഖയുടെ കാഴ്ചകൾ വീണ്ടെടുക്കാൻ
അതിലെ ഇരവുകൾ അറിയാതൊരു യാത്രയിൽ
ഒരു ബാല്യമാദ്യമായി പ്രതിഫലിക്കവേ
യാമങ്ങൾ സാക്ഷിയാവേണ്ടൊരാ കണ്ണിമകൾ
എൻ സ്പന്തനത്തിലെ നിഴലെന്നപോൽ
കർമ്മ ക്രമത്തിന്റെ ആഴിയെതേടിയൊരുവൻ്റെ
ഉടലിലാ ശ്വാസം പൊട്ടി വിടർന്നീടുന്നു .
എന്നിലായ് അടയ്ക്കപ്പെട്ടതിൽ ചിലതേതുമേ
സത്യമായ കാഴ്ചയിലെ ആദ്യ പ്രതിഫലനം
ജന്മായുസ്സ് തേടിയ വഴികളത്രയെയും
ഇന്നിതാ സംഹാര തീവ്രതയിൽ അലിഞ്ഞു ചേരുന്നു
ഇടയ്ക്കെപ്പോഴോ രാവിൻറെ സ്വപ്ന വീഥിയിൽ
ഞാൻ വീണ്ടെടുത്തോരെൻ നിമിഷങ്ങൾ
ഓർമ്മകളാകും കണ്ണാടിയിലിതാ തെളിഞ്ഞു കാണാവെ
സ്വയം ഇതാ ഒരു അസ്ഥികൂടമായൊരെൻ വപുസ്സ്
നടന്നു തീർത്ത കാലടയാളങ്ങൾ അത്രയും
ചെയ്തു തീർന്ന കർമ്മങ്ങൾ ഒരു വിശ്വാസമായ്
വീണ്ടുമാ കണ്ണാടിയിൽ കാണുന്നു ഞാനെന്റെ
ജീവൻ തുടിക്കും അസ്ഥികൂടത്തിൻ നിഴൽ
യാത്രവഴികളേകിയ സാഹസഹികതയുടെ
കണ്ണാടികൾ ഇവിടം നോക്കുകുത്തിയായി തൂങ്ങുന്നു
വരും യാത്രയിലെ മർമ്മരം പെയ്യുമൊരൊമ്മകളും
പേറി നടക്കുമാകാഴ്ച പ്രതിഫലിക്കാൻ