Shrishti Logo

Shristhi logo

ബാല്യകാലം

ബാല്യകാലം

Entry Code: S11PM41

Author: Vijin Raj T S

Company: Infosys Trivandrum

2024 Malayalam

തിരിച്ചു പോകണം ഒരിക്കലാ മധുരിക്കും ജീവിതകാലത്തിൽ

അമ്മയുടെ മാറ് നുണഞ്ഞ് അപ്പൻ്റെ നെഞ്ചിടിപ്പ് കേട്ട് ഉറങ്ങിയും

ഒന്നു കരഞ്ഞാൽ വാരിയെടുത്ത് മാറോട് ചേർത്ത കാലം

ഓമനത്വം നിറഞ്ഞ നിഷ്കളങ്ക കൊഞ്ചലിൽ

ഇലയിലെ മഞ്ഞുതുള്ളികളാൽ കണ്ണെഴുതിയും

മണ്ണപ്പം ചുട്ടും ചിരട്ട തുലാസ്സിൽ തൂക്കിയും

പ്ലാവില ഉടുപ്പും കിരീടവും ചൂടിയ രാജകീയ കാലം

അമ്മയുടെ വിരൽ തുമ്പിലാടി വരമ്പേ നടന്നതും

നിര അടുക്കിയ പീടികകളും മുറുക്കാൻ കടകളും

കൊച്ചങ്ങയും നൊങ്കിൻ തോടുകൊണ്ടുള്ള വണ്ടികളും

പറമ്പിലെ ചേറിൽ മഴനനഞ്ഞ് കളികളും

വെള്ളത്തിൽ കുതിർന്ന് താഴ്ന്ന പേപ്പർ ബോട്ടുകളും

മഷിത്തണ്ടിൻ മായാജാലത്താൽ മാഞ്ഞു പോയ അക്ഷരങ്ങളും

തേൻ നുകരും പൂമ്പാറ്റയെ കുപ്പിയിൽ ആക്കിയും

കുഞ്ഞിക്കാലുകൾ കൊന്നി കൊന്നി വട്ട് കളിച്ചും

ഇരുൾ കീറിമുറിച്ച് റാന്തലേറി വരുന്ന കാളവണ്ടിയും

ചീവിടിൻ ശബ്ദത്താൽ ചാണകത്തറയിൽ തണുപ്പേറി ഉറങ്ങിയും

ഓലക്കൂരവിടവിലെ സൂര്യനാളങ്ങളാൽ തഴുകി ഉണർന്നതും

മാഞ്ഞുപോയൊരാ കാലത്തിൻ പേരല്ലയോ ബാല്യകാലം......


Powered by

TensorLogic Logo
TensorLogic Solutions Limited | Empowering Your Tomorrow with Our AI solutions | www.tensorlogic.ai