പലവുരു ഓതിയ ഋക്കുകളിലൊന്നിൽ
ചില മരുവിലാക്കിയ സത്തുക്കളുള്ളിൽ
കാലേ തിളക്കുന്ന തേനീരിനുള്ളിൽ
ഹൃദയേ തുടിക്കുന്ന രുധിരത്തിനുള്ളിൽ
തേടി ഞാൻ നിന്നെ ഓർമ്മകൾക്കുള്ളിൽ
കേൾവികൾ ബദലായി മൂകമാം രംഗം
പാവകൾ പോലെയായി ഭാവാന്തരംഗം
കണ്ട്മുട്ടാനായി കാലണ്ടറംഗം
കണ്ടതുംമിണ്ട്യതും വാരഫലമേളം
കാതരെ നീ ഏകിയ ഹസ്താംഗുലീയം
മോദവെ അരികിലായി വരുമെന്ന മോഹം
മങ്ങുന്നു മാനം നിറക്കുന്ന സ്ഫുരണം
മായുന്നു മനതിൽ നിറച്ചിടൂം സ്മരണം
വിരൽത്തുമ്പിൽ ആരോ അകകണ്ണിലാരോ
മന്ത്രിച്ചതെന്തോ പ്രവാചിപ്പതെന്തോ
അഗാധനിശബ്ദമാം അലയാഴിയൊന്നിൽ
നരനീബീഢമാം നിർജ്ജനതയിൽ
തേടി ഞാൻ നിന്നെ ഓർമ്മകൾക്കുള്ളിൽ
ദൈനംദിനം ക്രമം പാടുന്നലാറം
ദൈന്യം ചിരം പ്രഥം ഓടുന്നുലാഘം
അഗണ്യം അരോചം പ്രയാണം പ്രവാസേ
അകാലം അഭേദം പ്രവേശം പ്രതല്പേ
വരദാക്യമേകമാം വാർധക്യ ശയ്യയിൽ
ഹരിതാഖ്യമേകുവാൻ നീ അണയുന്ന മോഹം
ബന്ധൂതവേഷം ശേഷം പരിവേഷം
അദ്ഭുതഭാഷണം ശോഷണം ശിക്ഷണം
ആമുഖം ആരാധ്യം ആശയൊ കരാഗ്രം
ആരംഭം ആവേശം ആശിത കുശാഗ്രേ
ശിരസ്ഥൂലകോണിൽ ശ്വസിതവായു മധ്യേ
തേടി ഞാൻ നിന്നെ ഓർമ്മകൾക്കുള്ളിൽ