എന്നോ വായിക്കാൻ തുടങ്ങിയ
അത്ഭുത കഥാപുസ്തകത്തിൻ്റെ
ഇനിയും തുറക്കാത്ത താളുകളിൽ
ഇനിയുമൊരുപാട് കൗതുകം നിറഞ്ഞ
എണ്ണമില്ലാത്ത കഥകളുണ്ടാവാം!
ഓരോ കഥയിലും ഓരോരോ വാക്കിലും
ഇനിയുമറിയാത്ത ഇന്നു വരെ കാണാത്ത
വിസ്മയമാർന്നൊരു ലോകമുണ്ടാവാം!
ഇന്നലെ വായിച്ച ഏതോ ദുഃഖ കഥയിൽ
കുടുങ്ങിക്കിടക്കുന്ന,
ഇനി വായിക്കാനാവില്ലെന്നും പറഞ്ഞു
പുസ്തകമടക്കുന്ന വായനക്കാരാ,
താങ്കൾ കാണാൻ കൊതിക്കുന്ന
കേൾക്കാൻ കൊതിക്കുന്ന
അറിയാൻ കൊതിക്കുന്ന മാസ്മര കഥകൾ
ഇനിയും ഒരുപാടുണ്ടാവുമീ അദ്ധ്യായത്തിനു ശേഷം.
ഒന്നു മറിക്കൂ...
ആ ശോകമൂകമാർന്ന കണ്ണീർ കലർന്ന
വിവർണ്ണ ചിത്രച്ചുടുതാളുകൾ!