അഗ്നിശുദ്ധി കഴിഞ്ഞു!
വിഭൂതിയായി തീർന്നോരീ കടലാസ് കൂനയിൽ എൻ അക്ഷരങ്ങൾക്ക് മോക്ഷലബ്ധി.
എൻ അക്ഷരങ്ങൾക്ക് മോക്ഷലബ്ധി.
എഴുതാൻ മറന്നോരീ തൂലികയ്ക്കിനി എന്ത് പറയുവാൻ ഉണ്ടായിരിക്കാം?
നീ എന്നെ മറന്നിരിക്കുന്നുവെന്നോ?
നിർജീവമായൊരൻ നീല രുദ്ധിരം നിനക്കായ് ഒഴുക്കുവാൻ ബാക്കിയില്ലെന്നോ?
നീ എന്നെ മറന്നിരിക്കുന്നുവെന്നോ?
ചിതലിച്ച പുസ്തക താളിനുള്ളിൽ ജീർണാവശേഷംമാം മയിൽ തൂവലുണ്ടോ?
മാനം കാണാതെ മാറ്റാരുമറിയാതെ സൂക്ഷിച്ചുവച്ച സ്വപ്നങ്ങളുണ്ടോ?
നിറമാർന്ന സ്വപ്നങ്ങൾക്കപ്പുറം നിന്നമ്മ സ്നേഹചോരുരുള നീട്ടുന്നുവോ?
പകലന്തിയോളം പണിയെടുത്തെത്തുന്നൊരാച്ഛന്റെ കരുതലിൻ തണലുമുണ്ടോ? മനം തിരികെ നടക്കാൻ കൊതിക്കുന്നുവോ?
തണൽ തളംകെട്ടിയ തൊടിയിലെ കോണിൽനിന്നരുമയാം മഷിത്തണ്ടുമൂളി-
സ്ലേറ്റും പെനുസ്സിലും നെഞ്ചോടുചേർത്തുവച്ചെന്നെ തിരഞ്ഞനാൾ അന്യമായോ?
തെറ്റിയ വാക്കുകൾ മായ്ക്കാൻ സഹായിച്ചൊരെന്റെ ജീവൻ നീ മറന്നുവെന്നോ?
തെറ്റുകൾ തിരുത്താൻ മറന്നുവെന്നോ?
ഓർമ്മതൻ തീരത്തു ജീവിതം തന്നോരാ നന്മകൾ ഇനിയും ബാക്കിയുണ്ടോ?
മനം തിരികെ നടക്കാൻ കൊതിക്കുന്നുവോ?