എൻ കവിളിൽ ഊർന്നൊഴുകുന്നൂ
പീതനാശ്രു,
നിൻ കവിളിലോ ചുവക്കും അട്ടഹാസവും
അനന്യമാം പൃഷ്ടാസ്ഥി വളയുന്നുവോ...
കണ്ണുകൾ ചൂഴ്‌ന്നെടുക്കുന്നുവോ..
പുഴുത്ത നാവും ചോരക്കൈകളും,
പുഴുവരിക്കുന്നൂ ചിന്താശകലങ്ങളും
ലഹരിയായ്
സ്നേഹമൊഴുകുന്നിതെവിടെ...
മനപ്പായസത്തിൻ്റെ ചൂടും ഗന്ധവും
വമിക്കുന്നൂ...
ചുറ്റിലായ് കോട്ടകൾ കെട്ടും,
കൊട്ടിയടയ്ക്കും...
ആകൃതി മാറ്റപ്പെടുന്ന,
ചുട്ടുപഴുത്ത കാരിരുമ്പിൻ
കഷ്ണമാകുന്നൂ മുഖംമൂടികളും...
വികൃതമാക്കപ്പെട്ട,
നോക്കാനറയ്ക്കപ്പെട്ട
വിഗ്രഹമോ തച്ചുടയ്ക്കപ്പെടാതെ
കിടക്കുന്നൂ നിലവിലും...
കൂട്ടമായ് ഇറ്റിറ്റു വീഴുന്ന പുതു മഴയ്ക്കോ,
കടുത്ത നിറവും കൈപ്പുരുചിയും,
രൂക്ഷ ഗന്ധവും...
വകഭേദമായ് മാറിയോ ഭൂമി,
ഹാ .... കഷ്ടം!
വകഭേദമായ് മാറീയോ.....