ഇരുൾ പരക്കുമീ ഏകാന്ത വീഥിയിൽ
ഒരു മൺചിരാതിൻ കൈത്തിരി നാളമായ്
നീ എൻ ജീവനിൽ വന്നു
നിൻ മൃദു ഹസ്തങ്ങൾ, ഹസിതങ്ങൾ,
ലോലമാം പാദങ്ങൾ, രോദനങ്ങളൊക്കെയും
എൻ ജീവനുണർവേകി
ഭൂമിമാതാവിന്മേൽ ആദ്യ ചുവടുകൾ വെച്ച്
നീ ബാലപാദങ്ങളാൽ നവ പാഠങ്ങളറിഞ്ഞു
ഉദയാസ്തമയങ്ങളറിഞ്ഞീല, ഭൂലോക വ്യാധികൾ,
വ്യഥകളറിഞ്ഞീല മകനേ ഞാൻ
ആനന്ദ സുദിനങ്ങൾക്കുമേൻ പുത്രാ
നീ വളർക, പുതു മാനവനായുയരുക
സഹജീവികൾക്ക് തണൽ മരമാവുക
നിനക്കെന്നുമെൻ അനുഗ്രഹാശിസ്സുകൾ