ഓലക്കാലിൽ നിന്നും കാലു തെറ്റി-
നിലത്തു മലർന്നു വീണൊരു പല്ലി
വിപുലമായ ലക്ഷണത്തിൽ-
നാല് കാലുള്ള ഖലന് തുല്യൻ
അചലനായി വാതിൽമേലിരിക്കും പല്ലി,
ചലനമറ്റതായി തോന്നും ആലോചിച്ചാൽ
എന്നാൽ വാതിൽ തുറന്നാൽ മനസിലറപ്പുണ്ടാക്കി-
തലമേൽ വീഴുന്ന മനസ്സലിവില്ലാത്ത പല്ലി
അലമാരയിലെ ശീലയിലിരിക്കും പല്ലി,
കരതലമലക്കും സ്ഥലത്തും പല്ലി
വെല്ലുവിളികളിൽ വാൽ ഇല്ലാതാക്കും പല്ലി,
നല്ല വാൽ വന്നു ചപലകാലത്തിനുള്ളിൽ
പുതിയ വാലിനറിയില്ലല്ലോ, മനസിലാകില്ലലോ,
പല്ലിയുടെ പഴയ വാൽ നൽകിയ ബലിദാനം
കാലിയായ മനസ്സിൽ, പല്ലിയുടെ ആ പഴയ വാൽ,
നഷ്ടമായതിൻ്റെ അനുഭവങ്ങൾ, എങ്ങനെ മറക്കാം ?