പെയ്യാനൊരുങ്ങിയ മേഘമേ
നിന്നിലെന്താണിതിത്ര നിഗൂഢത
സാന്ദ്രമാം ഭാവവും കാറ്റുമുണ്ടെങ്കിലും
നിന്നിലെന്താണിതിത്ര ചാഞ്ചല്യം(2)
കാറ്റിലായ് ആടും മരച്ചില്ലയും
കുഞ്ഞു താരാട്ടിലോഴുകുന്ന- കുഞ്ഞോളവും
മേഘമേ നീ ഒന്ന് പെയ്തൊഴിയൂ
ഈ മണ്ണിൻ വിളി നീ കേൾക്കുന്നില്ലേ(2)
മുറ്റത്തെ കുഞ്ഞു മുല്ലച്ചെടിയേ
നിനക്കായ് പെയ്യില്ലേ ഈ മിഴികൾ
ഒരു കുഞ്ഞു മഴയുടെ സ്വാന്ത്വനം തേടിയീ
ഇനി എത്രനാൾ വേണമീ കാത്തിരുപ്പ് (2)