ഹൃദയ തന്ത്രികളിൽ മീട്ടിയ
ഓർമ്മകൾ ഉണർത്തുന്ന വേണുഗാനം
ഏറെ തിരഞ്ഞു ഞാൻ നിന്നെ സഖീ ....
വാനോളം പടരുന്നു കഴിഞ്ഞ കാലത്തിന്റെ ചിരിയോർമകൾ
പുത്തൻ വാസന്തകാലം പോൽ നിൻ മുഖം എന്നിൽ പടരുന്നു
നിനക്ക് മാത്രം എഴുതിയ ഗീതങ്ങൾ കാറ്റിനോട് കൈകോർത്ത് പാറിപറക്കുന്ന്
ഓർമ്മയുടെ തീരങ്ങളിൽ ഏകനായി നിൽപ്പു ഞാൻ....