ഓടിക്കിതച്ചൊരാ സൂചിയിലും
സെക്കൻ്റായ് പോയ് നീ
പ്രണയിച്ചോരോ ഹൃത്തിലും
പലവിധ വേഷമണിഞ്ഞു നീ
കാവലായ് കൂട്ടായ് കൂടെ പിറപ്പായ്
കാമുകൻ മാത്രമാവാതെ നീ
തിരയടങ്ങാ തീരം പോലെ
ഒഴുകി മടുത്തിനി
പന്ത്രണ്ട് മണി മുഴങ്ങാറായ്
കാത്തുനില്പാനാളില്ല
നടന്നൊഴിഞ്ഞിന്നലകൾക്ക്
ഇനി വിശ്രമം