ചരിത്രം രചിക്കാൻ ചതിക്കാൻ ഒരുങ്ങാത്തൊൻ
ചരിത്രത്തിൽ വില്ലാളിവീരനായ് ഇടംപിടിക്കത്തൊൻ
പരാജിതൻ അല്ല , സ്വയം വിധിയേറ്റുവാങ്ങിയോൻ
വിജയം എതിരാളിക്ക് ഭിക്ഷ കൊടുത്തവൻ ..
സൂര്യന്റെ പുത്രനായ് ഊഴിയിൽ പിറന്നിട്ടു
സൂതൻറെ പുത്രനായ് ഭൂമിയിൽ വാഴുവോൻ
സത്യം മുറുക്കെ പിടിച്ചു തൻ ആത്മാവിൽ
അസത്യം നിറഞ്ഞ പാതയിൽ നിത്യ ജീവിതം ..
കുന്തിക്ക് കർണ്ണനും മകനായിരുന്നിട്ടു
കുന്തിപുത്രൻ എന്നവനെ വിളിച്ചില്ല ഈ ലോകം
അസ്ത്രങ്ങൾ കൊണ്ടത്ഭുതം കാട്ടിയവന്നെകിലും
വില്ലാളി വീരൻ എന്ന് അവനെ വിളിച്ചില്ല മാലോകർ
പെറ്റമ്മയാൽ ഉപേക്ഷിക്കപ്പെട്ടവൻ എങ്കിലും
പോറ്റമ്മ ഗംഗ അവനെ മാറോടണച്ചു ഹാ
രാജകുമാരനായ് വാഴിച്ചില്ല സ്വ വിധി പിന്നെയോ
എളിയ ചാലകന്റെ ദത്തുപുത്രനായ് വളർത്തി ഹോ
പ്രിയസ്നേഹിതരാം ദുര്യോധനാദികൾ ഒരു പക്ഷം
സ്വസോദരന്മാരാകും പാണ്ഡുപുത്രർ മറുപക്ഷം
ഹൃദയത്തെ മുറിവേല്പിക്കുന്നൊരസ്വസ്ഥതക്കൊടുവിലും
തൻറെ വിശ്വസ്തത സ്നേഹിതരിൽ അർപ്പിച്ചവൻ
.
തന്റെ വരദാനമാം കവചകുണ്ഡലങ്ങളെ
ദേവാദിദേവന് മനസാലെ നല്കിയോൻ
തെളിഞ്ഞ ജലാശയത്തിന്റെ ആഴത്തെ നമ്പാതെ
ചതി അതിനുള്ളിൽ മറഞ്ഞിരിപ്പുണ്ട് ഹേ കർണാ !!
വിധിയുടെ ക്രൂരമന്ത്രിപ്പുകൾ അവൻറെ കൂട്ടാളികൾ
രക്തബന്ധങ്ങളോ എന്നും കൊടിയ ശത്രുക്കൾ
ചിരിക്കുന്ന മർത്യന്റെ മനസിന്നെ അറിഞ്ഞില്ല നീ
വഞ്ചന അതിനുള്ളിലുമുണ്ട് ഹേ രാധേയാ
ഒരു വീരൻ, വിങ്ങും ഹൃദയത്താൽ കീറിമുറിക്കപ്പെട്ടവൻ
ഉശിരും വീര്യത്താലും യുദ്ധങ്ങൾ പോരാടിയവൻ
തൻറെ നെറ്റിയിൽ തൊടാത്ത കിരീടത്തിനായി,
മനസാക്ഷിയെ വെടിയാതെ എന്നും പോരാടിയവൻ
എന്നാൽ ഒടിവിലായ് , ബാണങ്ങളേറ്റവൻ വീഴുന്നു ഹാ കഷ്ട്ടം
എന്തേ നീ ഓർത്തില്ല പടുചതി നിൻ പടച്ചട്ട ഊരി നൽകേ
അവനുമേൽ ക്രൂരമരണമേല്പിച്ച രക്തബന്ധത്തിനാലും തകർന്നില്ല രാധേയൻ
കാലത്തിൻ ക്രൂരമാം കരങ്ങളാൽ ഉപേക്ഷിച്ചൊരാ നായകൻ
അവന്റെ ഹൃദയത്തിൽ പരാജയമെന്ന വാക്കില്ല
പൊരുതി ജയിക്കണം മുന്നേറണം എന്ന ശപഥം മാത്രം
കർണ്ണൻ എന്ന യോദ്ധാവ് ഒരിക്കലും വിസ്മരിക്കപ്പെടില്ല സത്യം
ശരിയും തെറ്റും നിഴലിക്കുന്ന ഒരു കഥയിൽ.
ഇപ്പോഴും പ്രതിധ്വനിക്കുന്നു നിന്റെ പേര് ഈ ഭൂമിയിൽ
മാലോകർ നിന്നെ വിളിക്കുന്നു വീര യോദ്ധാവായ്
കർണ്ണൻ!! നിന്റെ പേരെന്നും മുഴങ്ങുന്നു ഈ ലോകത്തിൽ
മഹാഭാരതത്തിലെ വിശ്വസ്തനാം പോരാളിയായ് ഇന്നും ..