ഈശ്വരൻ അന്ന് എനിക്കായി തന്ന നിധി
നിൻ ഹൃദയത്തിൻ തുടിപ്പു ഞാനെന് ഉദരത്തിൽ അറിഞ്ഞനാൾ
പ്രാർത്ഥിച്ചതും ഒരു കൊച്ചു ദേവിയെ
അമ്മ മകളായി വന്നുദരത്തിൽ അമ്മതൻ മകളായി വീണ്ടും പിറക്കുന്നു
നിൻ ആദ്യത്തെ നോട്ടവും ആദ്യത്തെ കൊഞ്ചലും ആദ്യത്തെ ചുവടും ഇന്നും
അമ്മതന്നകതാരിൽ കുളിരുന്നു
വാത്സല്യത്താൽ സ്നേഹത്താൽ എനിക്ക് ലഭിച്ചതോ മറ്റൊരമ്മയെ
നൈർല്യമായി വാത്സല്യമായി സങ്കടമായി സന്തോഷമായി നീയെന്നെ അമ്മേ മടുത്തു എന്ന് വിളിക്കുമ്പോൾ
നിറയുന്നു എൻ മാനസം
കളിയായി ഞാൻ നിന്നെ അമ്മ വിളിക്കുമ്പോൾ ചൊരിയുന്നത് നിന്നിലെ കുഞ്ഞു മാതൃത്വവും
എന്നോട് പ്രതിബിംബമായി
നീ നിന്നുടെ കുഞ്ഞുപാവയെ
ഉണ്ണുമ്പോഴും ഉറക്കുമ്പോഴും അറിയുന്നു ഞാനും ആ സത്യം
ഈശ്വരനോളം സൃഷ്ടിക്കാവുന്നതും സ്നേഹിക്കാവുന്നതും അമ്മയ്ക്ക്
എന്നിലും നിന്നിലും ഉള്ളതും വാത്സല്യം
വളരൂ മകളെ നീ ധീരതയോടെ ഇന്നത്തെ ലോകവും നാളത്തെ ഭൂമിയും മകളെ നിന്നിലൂടെ
സ്നേഹവും കരുണയും വാൽസല്യയും ധീരയും നീ തന്നെ
അറിവിൽ സരസ്വതിയായി സ്നേഹത്തിൽ ലക്ഷ്മിയായി കർമ്മത്തിൽ ദുർഗയായി മാറു നീ