Shrishti Logo

Shristhi logo

ചുംബനച്ചോപ്പ്

ചുംബനച്ചോപ്പ്

Entry Code: S11PM38

Author: Deepa Perumal

Company: freelancer

Malayalam 2024

പെരുവിരലൂന്നി നിന്ന്,

കഴുത്തിലൂടെ കൈകൾ കോർത്ത്,

തേനൂറും അവന്നധരത്തിൽ

ചുടുചുംബനം നൽകവേ...


ആ കവിളുകളിൽ പടർന്നത്...

അന്തിസൂര്യന്റെ അരുണിമയോ,

അതോ, എന്റെ നെറ്റിയിലെ

കുങ്കുമപ്പൊട്ടിന്റെ ശോണവർണ്ണമോ ?


അവന് വേണ്ടിയുടുത്ത

ചെമപ്പുസാരിയുടെ നിഴലോ,

അതോ, എന്റെ ചെഞ്ചുണ്ടിലെ

ലിപ്സ്റ്റിക്കിന്റെ ചായമോ ?


പ്രണയച്ചൂടാർന്നൊരെൻ

ചോരയുടെ ശോഭയോ ?

അതോ .... അതോ...

അവനുമാത്രമറിയാവുന്ന രഹസ്യമോ ?

Powered by

TensorLogic Logo
TensorLogic Solutions Limited | Empowering Your Tomorrow with Our AI solutions | www.tensorlogic.ai