പ്രാണാനായവൾ പാതിയിൽ
മാഞ്ഞപോൾ, പറയാത്തത് എന്തോ
പറഞ്ഞിരുന്നെങ്കിൽ എന്നു അവനും,
ആരും അറിയാത്തൊരു ആത്മാവായി,
അവനരികിൽ എല്ലാം അറിഞ്ഞുകൊണ്ട്
നിസ്സഹായയായി അവളും.
കൈവിട്ടുപോയ ജീവിതത്തിൽ
പകരം വയ്ക്കാനാകാത്ത മുഖമായി
അവൾ മായാതെ നിൽക്കുമ്പോൾ,
മനസിൻ്റെ കരിപിടിച്ച ചുവരിൽ
അവളുടെ ചിത്രം അവൻ ചേർത്ത് വെച്ചു
വേദനകൾ വിങ്ങലാകുമ്പോൾ
കരച്ചിലുകൾ നിശ്ശബ്ദമാകുമ്പോൾ
ഇന്നും പറയാത്തത് എന്തോ
മണ്ണിൽ അലിഞ്ഞു ചേരുന്നു..