ആശകള്‍ പൂക്കുന്ന ആരാമത്തില്‍
ആദ്യമായ് വിടര്‍ന്ന പൊന്‍പൂവേ
കൊഴിയുവാന്‍ തുടങ്ങുന്ന വേളയിലും
സൗരഭ്യമുതിര്‍ക്കുന്നതെന്തിനു നീ
മിഴികള്‍ക്കു മുന്നിലെ അശ്രുവായി
മൊഴികള്‍ക്ക് മുന്നിലെ മൗനമായി
ഒരു വാക്കു പോലും പറയാതെ നീ
അകലുകയാണോ പനിനീര്‍ പൂവേ
കരളിന്‍റെ നീറ്റലായ് എന്നിലെന്നും
കളമിട്ടെഴുതിയ നിന്നോര്‍മ്മകള്‍
എവിടെ മറയ്ക്കുമെന്‍ സന്താപങ്ങള്‍
അവിടെ തെളിയുന്നു സങ്കല്‍പ്പങ്ങള്‍
കൊഴിയുന്ന വേളയില്‍ എനിക്കായേകാന്‍
കഴിയുമോ മൗനമായി നിന്നിടുവാന്‍
വിധി തന്നിടുന്നു ഈ വിട പറയല്‍
സ്വയമേറ്റു വാങ്ങുകയാണോ നീയും
നാളെ എന്നുള്ളൊരു പ്രതീക്ഷയില്ലെങ്കില്‍
നാളിതുവരെ എന്നെഴുതുവാന്‍
ഞാനുമില്ലാതിരുന്നേനെ