എത്ര നാഴികകൾ ഇനിയുമുണ്ട്
സൂര്യകിരണങ്ങളെ നിങ്ങൾ
ഭൂമിയെ ചുംബിക്കുവാൻ
നിന്റെ വരവിനു മുമ്പെനിക്ക് പോണം
എൻ പൈതലിൻ വിശപ്പകറ്റാൻ ദൂരമത്രയും
കൂട്ടായെനിക്ക് ചുറ്റുമുണ്ട് മിന്നാമിനുങ്ങിന്റെ കൂട്ടം പാത തെളിയിച്ചു
അല്ലൽ ഒഴിഞ്ഞൊരു ജീവിതം എന്നിനി
എൻ കുഞ്ഞിന്റെ വിശപ്പിൻ തേങ്ങലിനി കേൾക്കുവാനെനിക്കാവില്ല
ഇന്നെങ്കിലും അന്നത്തിനുള്ളതൊക്കെ കണ്ടെത്തണം
പെട്ടെന്നു കേട്ടൊരു ഗർജ്ജനം
ഞെട്ടി വിറച്ചു മുന്നിലതാ നരഭോജി
കാലനായി മുന്നിലവതരിച്ചാ നാൽക്കാലി
കേൾക്കുമോ നീ എന്നുടെ ചെറിയൊരപേക്ഷ നീട്ടുമോ എന്നുടെ
ആയുസ്സ് ഒരു ദിനം കൂടി
യാത്ര പറയണം ഏൽപ്പിക്കണം എന്റെ കുഞ്ഞിനെ സുരക്ഷിതമായി
എന്റെ വാക്കുകൾ ഒന്നും ശ്രവിക്കാതെ
എനിക്ക് നേരെ പാഞ്ഞടുത്തു
കീറി മുറിച്ചെന്നെ ഒരു നിമിഷം കൊണ്ട്
ആരൊക്കെയോ എന്നെ കണ്ടു നിലവിളിച്ചു പിറ്റേന്നു
ഇന്നലെ വരെ എന്നെ കണ്ടു വഴി മാറിയവർ ഇന്ന് എനിക്കായി തേങ്ങുന്നു
എൻ പൈതലിനെ ആശ്വസിപ്പിക്കുന്നു
അന്നം കൊടുക്കുന്നു ആരൊക്കെയോ
ആരൊക്കെയോ ചൊല്ലുന്നു ആ പൈതലിനി ആരെന്നു
എൻ കുഞ്ഞിനെ ഏറ്റെടുക്കാൻ ആളുകൾ ഉണ്ടെന്ന സംതൃപ്തിയിൽ എൻ മനം നിറഞ്ഞു
എൻ മരണത്തോടെ എങ്കിലും അവളിനി സുരക്ഷിതയായി
ആരോ ഒരു മൂടിയാലെന്നെ പുതയ്ക്കുന്നു പുത്തനുടുപ്പിന്
ഗന്ധമേറ്റ് ഉറങ്ങുവാൻ
ഉറങ്ങട്ടെ ഇനി ഉണരാത്ത നിദ്രയിലേക്ക് ഞാനും