അവൻ ഒരു ഉജ്ജ്വലസഞ്ചാരി
ദൂതുമായി പോയീടും സഞ്ചാരി
ഇന്നോളം കാണാമുഖങ്ങൾ തേടി
ഇരുളിൽ കാണാവെട്ടത്തിൽ പാടി
വൈഡൂര്യം തേടി ഒരു യാത്ര
വസന്തപൂക്കൾ മാടി ഈ മാത്ര
കൈകളിൽ മാന്ത്രികച്ചെപ്പുമൂടി
സന്തോഷസായാഹ്ന സന്ധ്യതേടി
തൊട്ടുതലോടുന്നോരോ ഹൃദയവും
തിളങ്ങുന്നതെന്നോരോ തോന്നലും
തിന്മനന്മ സമ്മിശ്രമീ ജീവിതവും
തിരിച്ചറിഞ്ഞീടും മർത്യമനസ്സും
ഒരു വേടനു സമമായി ഒരു ലക്‌ഷ്യം
ഒന്നൊന്നായി എയ്തിടും നേരം
ഒരിതളും നോവാതെ നനയാതെ
ഒരു നല്ല സഞ്ചാരിയായി എന്നുമെന്നും