ജീവമുക്തി....!!
നീ ഒഴുകുന്ന പുഴയുടെ തീരത്തിത്തിരി നേരമിരിക്കേണം...!
നീ അറിയാതെ ചിതറി ത്തെറിക്കുന്നുന്ന, ഓരോ തുള്ളിയിലും അമൃതായി നിറയണം ...!
നീ തെളിയുന്ന വിളക്കിനരികെ സന്ധ്യാ നേരത്തൊരു ജപമാന്ത്രമാവേണം..!
നിൻ പാഥയിലൊരു പുൽ നാമ്പായി തളിർക്കേണം..!
നീ അറിയാതെ കടന്നുപോവും നിൻ കാൽസ്പർശമെറ്റൊരു, ചിത്രശലഭമായി മാറേണം ..!
നിനക്കായി വിടരാൻ, കൊഴിയാൻ, പൂത്തുലയാൻ, പെയ്തിറങ്ങാൻ...,
സർവം സമർപ്പിച്ചൊരു കുഞ്ഞു ബിന്ദുവായിവിടെ മാറേണം..!
ജീവ മുക്തി തേടേണം...!!