അക്ഷരങ്ങൾ പെയ്ത്,
വാക്കുകളായി നനഞ്ഞ്,
ഉള്ളിലെ ഛലവും മലവും,
ചിന്തകളായ് രൂപം കൊണ്ട്,
ഒഴുകി ഒലിച്ച് മണ്ണോടലിഞ്ഞ്,
യാത്ര തുടങ്ങി.
ഒരു പുഴപോൽ.
പിന്നൊരിക്കലവ,
വെളിച്ചത്തെ പുണർന്ന്,
ബാഷ്പമായ് ഉയർന്ന്,
മഴമേഘങ്ങൾക്ക് പിന്നിൽ
പോയ് മറഞ്ഞു.
വീണ്ടും പെയ്യുവാനായ്.
രൂപാന്തരം പ്രാപിക്കുവാനായ്.