എൻ്റേതെന്നു വിളിക്കാൻ എനിക്കൊരു വീടില്ല!
ഞാൻ നിർമ്മിച്ച ചുമരുകളില്ല!
ഇല്ല സ്വന്തമായൊരു നിലവും!
ഞാൻ ജനിച്ചയിടം,
എൻ്റെ അച്ഛൻ്റെയിടം,
ഇപ്പോൾ എൻ്റെ സഹോദരനു സ്വന്തം!
മാമൂലുകളാൽ ഒരു ആശ്രിതയായി
വിധി നിർണ്ണയിച്ച വര കടക്കും വരെ
അവർ എന്നെ അവിടെ സൂക്ഷിച്ചു !
മറ്റൊരു വീട്ടിലേക്ക് ഞാൻ പോയി,
അവിടെയും ഒരു കല്ല് പോലും എനിക്ക് സ്വന്തമായിരുന്നില്ല!
ഇവിടെയും വേരുകൾ ആഴത്തിൽ പരന്നുകിടക്കുന്നു,
ഭർത്താവിൻ്റെയും അച്ഛൻ്റെയും
ഇപ്പോൾ എൻ്റെ മകൻ്റെയും.
കാണാമറയത്തൊരു പ്രേതം കണക്കെ ഞാൻ വസിക്കുന്നു,
നിഴലുകളിൽ ഒതുങ്ങി എൻ്റെ ജീവിതം ഒഴുകിമറയുന്നു.
യജമാനത്തിയല്ല, പൂർണ്ണമായും സ്വതന്ത്രയുമല്ല,
ഓരോ മുറിയിലും വെറുമൊരു "ഉപകരണം" പോലെ ഞാൻ നീങ്ങുന്നു.
മൗനത്തിൻ ചങ്ങലകളാൽ ബന്ധിതയായൊരു സേവിക,
ഈ ഇരുട്ടിനുള്ളിൽ ഉറയിലിട്ടിരിക്കുന്ന ഒരു ജീവിതം!
ആ ചുവരുകൾക്കുള്ളിലെ സ്ത്രീകൾ പോലും,
കഠിന ശിലയിൽ കൊത്തിയ ദുരിതം പേറുന്നവർ!
എൻ്റെ ദുഃഖം ലഘൂകരിക്കാൻ കൈകൾ ഉയർത്തിയില്ല,
അവരുടെ പരീക്ഷണങ്ങൾ എൻ്റേതുമായി പൊരുത്തപ്പെടുന്നതായിരുന്നുവെങ്കിലും!
അവർ സഹിച്ചതെല്ലാം ഞാനും സഹിക്കണം,
ഞങ്ങൾ തിരഞ്ഞെടുത്ത വഴി ഇതാണെന്നപോലെ
ഓരോ ഹൃദയത്തിനും ആവശ്യമുള്ളത് നിഷേധിക്കപ്പെടുന്നു,
നമുക്ക് നഷ്ടപ്പെടുത്താൻ കഴിയാത്ത ഒരു ആവർത്തനം.
എന്നാൽ ഇതൊന്ന് കേൾക്കൂ,
ആഗ്രഹം സത്യമാണ്
ഒരു സ്ത്രീക്ക് ഇതിലുമെത്രയോ കൂടുതൽ വേണം
ആഴത്തിലുള്ള നിഴലിൽ ജീവിക്കാൻ മാത്രമല്ല,
നഷ്ടപ്പെടുത്താൻ ധൈര്യപ്പെടുന്ന ഒരു ജീവിതത്തിനായും!
നമുക്കും ഒരിടം ആവശ്യമാണ്,
നമ്മുടേത് എന്ന് വിളിക്കാൻ,
ശ്വാസവും വെളിച്ചവും നിറയ്ക്കാൻ,
ഒരിടം!
പാരമ്പര്യത്തിൽ മാത്രം ഒതുങ്ങിക്കൂടാതെ,
ഭാവിയുടെ സുസ്ഥിരമായ പറക്കലിനായി...