സീതയെവിടെ സീതയെവിടെ
പറയൂ പറയൂ രാമാ
നിൻറെ കണ്‍മണിയായവൾ എവിടെ
വനത്തിലോ അതോ അങ്കണത്തിലോ
ഉത്സവമോ അതോ യാതനയോ
അവൾക്കേകി നീ രാമാ
അവളുടെ മോഹങ്ങൾ അറിഞ്ഞില്ല നീ
അവളുടെ വിരഹം കണ്ടില്ല നീ
അവളുടെ മിഴിനീർ തുടച്ചില്ല നീ
അവളുടെ സ്വർഗം വനമാക്കി നീ
ഭൂമി പിളർന്നെന്തിനുപേക്ഷിച്ചു നീ
പാവം സീതയെ രാമാ
പുതിയ യുഗത്തിൽ നീ എന്തിനു വേണ്ടി
കൃഷ്ണനെന്ന പേരിൽ പുനർജനിച്ചു
വീണ്ടുമൊരു സീതയെ രാധയെന്ന പേരിൽ
എന്തിനു രാമാ നീ പരിത്യജിച്ചു
സീതാദുഃഖം അറിഞ്ഞില്ല രാമൻ
രാധാ വിരഹം കണ്ടില്ല കൃഷ്ണൻ