രാവിൻ്റെ കുളിരലകൾ
തഴുകുന്ന മാത്രയിൽ,
എൻ മനതാരിൽ നിറയും
നിൻ വെണ്ണിലാവിൻ പുണ്യം.
പ്രകൃതിയെ ശോഭനമാക്കി
നീ വന്നണയും നേരമാ ,
അഴകൊന്നാസ്വദിക്കാൻ
താരകങ്ങൾ മിഴിപാകി നീളേ.
ഇരുളഴിഞ്ഞ ചിന്തകളിൽ
വീണ്ടും ഞാൻ മുഴുകവേ ,
ആരാലും കാണാതെ നീ
മുകിലുകൾക്കുളിൽ മറയും.
എങ്കിലും പ്രിയസഖി, നീ
ഏകുന്നൊരു ആത്മനിർവൃതി,
എന്നുമെനിക്കൊരു നിധി തന്നെ
അഴകാർന്ന ഒരു ജീവിതവെളിച്ചം