“അവരുടെ കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് നാലുവർഷമായി” കല്യാണി സുശീലയോട് പറഞ്ഞു . അവൾക്കാണ് കുഴപ്പം എന്നാ ഞാൻ അറിഞ്ഞേ . അവൾ മച്ചിയാ .
ശരിയാ കല്യാണി നീ പറഞ്ഞത് അവൾക്കാണ് കുഴപ്പം.

ഏട്ടാ നമ്മൾക്കു ഒന്നു ആശുപുത്രി വേരെ പോയാലോ .
“എന്ത് പറ്റി സീതേ നിനക്കു ഇപ്പോൾ എങനെ തോന്നാൻ .നമ്മൾ എല്ലാം പറഞ്ഞു തീർത്തത് അല്ലെ” .
അയ്യോ അതിനല്ല ചേട്ടാ എനിക്കു കുറെ ദിവസമായി വയറിനു നല്ലവേദന പോലെ തോന്നുന്നു .
“സീതേ” “അതു ഗ്യാസ് ആയിരിക്കാനാണ് സാധ്യത . കുറച്ചു കിടന്നാൽ മതി അത് മാറിക്കോളും” . അവൾ ഉം എന്നുമൂളി .

രണ്ടാഴ്ച കഴിഞ്ഞിട്ടും വേദന മാറാത്തതുകൊണ്ട് അവൾതനിച്ചു ഡോക്ടറെ കാണാൻ പോയി .

” അടുത്ത നമ്പർ സീതായുടെയാണ് “.
സീതേ റിപ്പോർട്ട് വന്നിട്ടുണ്ട് ,

” തന്റെ കൂടെ ആരും വന്നിട്ടീലെ “.

ഇല്ല ഡോക്ടർ ഞാൻ ഒറ്റയ്ക്കാണ് വന്നിട്ടുള്ളത് , അവൾ മറുപടി കൊടുത്തു.

“മോളെ നിന്റെ റിപ്പോർട്ട് വന്നിട്ടുണ്ട് , നിനക്ക് ക്യാൻസറാണ് . .

അവൾക്കു ആ വാർത്ത ഒരു ഷോക്ക് തന്നെയായിരുന്നു .

നീ എപ്പോൾ ക്യാൻസറിന്റെ അവസാനസ്റ്റേജിൽ ആണ് .”രക്ഷപെടില്ല”.

അവൾ നേരെ വീട്ടിലോട്ടു നടന്നു.

“ചേട്ടാ ഞാനിന്നു ഡോക്ടറെ കാണുവാൻപോയിരുന്നു .”

“നീ ആരോട് ചോദിച്ചിട്ടാ ഡോക്ടറെ കാണാൻ പോയെ വന്നു വന്നു എല്ലാ തീരുമാനങ്ങളും ഒറ്റയ്ക്കു എടുക്കാൻ തുടങ്ങിയോ .”

എനിക്ക് ക്യാൻസറാണ്

അവൾ പറഞ്ഞു .

ആദ്യം മച്ചി ക്യാൻസർ ഇപ്പോ മാറാരോഗം ചുറ്റും കൂടിനിന്നവർ അവളെ കുറ്റപ്പെടുത്തി .

ഇന്നാണ് ആർസിസി യിലെ അവളുടെ ആദ്യത്തെ ദിവസം .മരുന്നുകളുടെയും കീമോയും റേഡിയേഷനും എല്ലാം തുടർന്നുകൊണ്ടേയിരുന്നു . അവളിപ്പോൾ ഒറ്റയ്ക്കാണ് ഭർത്താവും വീട്ടുകാരും സമൂഹവും അവളെ ഒറ്റപ്പെടുത്തി ഇരിക്കുകയാണ് .

ഒരു ദിവസം അവളുടെ ഭർത്താവിന്റെ ഫോണിലേക്ക് ഒരു ഫോൺകോൾ വന്നു .
“ഞങ്ങൾ ആർസിസിയിൽ നിന്നാണ് വിളിക്കുന്നത് .നിങ്ങൾ ഇവിടെ ആക്കി പോയ നിങ്ങളുടെ ഭാര്യ മരിച്ചു “,-ആർസിസി ജീവനക്കാരൻ പറഞ്ഞു .

നീയെന്താണ് മോനെ ഇങ്ങനെ വിഷമിച്ച് ഇരിക്കുന്നത് .

“അമ്മേ സീത പോയി അവൾ മരിച്ചു ” അവൻ പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു

“നന്നായി മോനേ അവൾ പോയത് ആ മച്ചി കാരണം നിന്റെ ജീവിതവും തകർന്നിലെ ?

അമ്മേ അവൾ മച്ചി ആയിരുന്നില്ല അവൾക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല , കുഴപ്പം എല്ലാം എനിക്കായിരുന്നു എനിക്കാണ് കുട്ടികൾ ഉണ്ടാകാത്തത് .എനിക്ക് വേണ്ടിയാണ് അവളെല്ലാം സ്വയം ഏറ്റെടുത്തത് .

“പാവമായിരുന്നു അവൾ” . അവനവന്റെ കണ്ണിൽ തുടിച്ചു കൊണ്ട് പറഞ്ഞു