മ്മടെ പപ്പേട്ടന് വയസ്സ് പത്തു നാൽപതു കഴിഞ്ഞു. പക്ഷെ മൂപ്പരുടെ ജാതകത്തില് കുജന്റെയും ശനിടെയും ലൊക്കേഷൻ ശെരിയല്ലത്രേ .കെട്ടിയാൽ പെണ്ണിന് ജീവഹാനി ഉറപ്പാ.ജ്യോത്സ്യര് ചട്ടം കെട്ടി പറഞ്ഞു.
മൂപർക്കാണേൽ ഇത് വരെ കണ്ട പെൺകൊകൊച്ചുങ്ങളെ എല്ലാം ഇഷ്ടമായി. പക്ഷെ അവിടെയെല്ലാം ആ “ലൊക്കേഷൻ” തന്നെ പ്രശ്‍നം.അവസാനം മൂപ്പര് വല്ല കടപ്പുറത്തും പാടി പാടി മരിക്കും എന്ന അവസ്ഥയായി .

അങ്ങനെയിരിക്കെയാണ് നമ്മുടെ ജ്യോത്സ്യര് ഒരു “suggestion ” പറയണേ.പണ്ട് നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടത്തെ ഋഷിവര്യന്മാര് കണ്ടു പിടിച്ചിരിക്കണ secret ടെക്ക്നിക്‌.അത്തിപ്പാറ അമ്മച്ചിയെ മനസ്സിൽ ധ്യാനിച്ച് ജ്യോത്സ്യര് അറ്റ കൈ പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു .എന്താണെന്നോ ? “വാഴ കല്യാണം “!!!

നല്ല heightum weightum ഒതുക്കവുമുള്ള ഒരു വാഴയെ അണിയിച്ചു ഒരുക്കി വധുവെന്ന് സങ്കല്പിച്ചു മ്മടെ പപ്പേട്ടനെ കൊണ്ട് കെട്ടിക്കുക .ശേഷം ദോഷ പരിഹാരർത്ഥം വാഴ വെട്ടുക ..

കേട്ടപ്പോൾ പപ്പേട്ടനും വീട്ടുകാർക്കും പൂർണ സമ്മതം. അങ്ങനെ പപ്പേട്ടന്റെ വിവാഹ ദിവസം നിശ്ചയിച്ചു .മ്മടെ വാഴ വധു അണിഞ്ഞൊരുങ്ങി അതീവ സുന്ദരിയായ നിന്ന്. വേദമന്ത്രങ്ങള് ഉരുവിട്ട് നിക്കണ ആ ശുഭ മുഹൂര്ത്തത്തില് മ്മടെ പപ്പേട്ടൻ തന്റെ വധുവിനെ താലിചാർത്തി.നാണം കൊണ്ടെന്ന പോലെ വധു നമ്ര ശിരസ്കയായി നിന്ന്.
ചടങ്ങുകൾ എല്ലാം ഭംഗിയായി അവസാനിച്ചു.സദ്യവട്ടവും ആർപ്പുവിളികളും ഒക്കെ കഴിഞ്ഞു.But പിന്നീടാണ് അവിടെ scene ആയെ….

പപ്പേട്ടൻ തന്റെ “ഭാര്യയെ” വിട്ടു പിരിയാൻ തോന്നണില്ല.മൂപ്പര് കസേരയും പിടിച്ചു ഭാര്യയുടെ അടുത്തിരിക്കുവാ .”ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് ” എന്ന് പറഞ്ഞു വാ പൊളിച്ചു വീട്ടുകാരും .പപ്പേട്ടൻ വിട്ടു കൊടുത്തില്ല,അവര് ചെക്കനും പെണ്ണും മിണ്ടിയും പറഞ്ഞും നേരം വെളുപ്പിച്ചു.

രാവിലെ കൃത്യം മുഹൂർത്തത്തിന് ജ്യോത്സ്യര് എത്തി. വാഴ വെട്ടണം .ചടങ്ങു പൂർത്തിയാക്കണം.പക്ഷെ പപ്പേട്ടൻ ഒറ്റയെണ്ണത്തിനെയും തന്റെ “പെണ്ണിന്റെ” അടുത്തെത്താൻ സമ്മതിച്ചില്ല.മൂപ്പര് സ്നേഹമായനായ ഒരു ഭർത്താവായ കഴിഞ്ഞു.അവസാനം മണിച്ചിത്രത്താഴ് scene recreate ചെയ്യാൻ തന്നെ ജ്യോഷ്യര് തീരുമാനിച്ചു.

എല്ലാരുടേം നെഞ്ചിടിപ്പ് കൂട്ടികൊണ്ടു തന്റെ സഹാ psycology ദൈവങ്ങളേം മനസ്സിൽ ധ്യാനിച്ച് ജ്യോഷ്യര് വാഴ വെട്ടി.

“പ്രിയേ…………..”പപ്പേട്ടന്റെ ദിനരോദനം അവിടെല്ലാം മുഖരിതമായ്‌.
“പപ്പേട്ട…..” പൊടുന്നനെ ഒരു കിളി നാദം കേട്ടിട്ട് അതിന്റെ ഉത്ഭവ സ്ഥാനത്തേക്ക് എല്ലാരും ഉറ്റു നോക്കി..

“പപ്പേട്ട ഞാൻ പ്രിയ ..മനസിലായില്ലേ ..പണ്ട് പപ്പേട്ടന്റെ ഒപ്പം സ്കൂളില് പഠിച്ച ആ നാണംകുണുങ്ങി പെണ്ണ് ..ഞാൻ ഇപ്പൊ Zomato നു വരുവാ.ഇവിടേയ്ക്ക് ഒരു ഓർഡർ ചെയ്‌തിരുന്നത്ഡെലിവറി ചെയ്യാൻ വന്നതാ.ഇവിടെ വന്നപ്പോളാണ് ഇത് പപ്പേട്ടന്റെ വീടാണ് എന്ന് മനസിലായേ……”

പപ്പേട്ടൻ ഒന്നേ നോക്കിയുള്ളൂ,..അതെ പ്രിയ തന്നെ പണ്ടത്തെ കളിക്കുട്ടുകാരി………….

“പപ്പേട്ടാ, എനിക്ക് ജാതകത്തിലെ ദോഷം കാരണം കല്യാണം നടക്കുന്നില്ല . വീട്ടിൽ തന്നെ കുത്തിയിരുന്നു അവസാനം വീട്ടുകാരുടെയും നാട്ടുകാരുടെയും കുറ്റം പറച്ചിൽ കേട്ട് മടുത്താണ് ഈ സൊമാറ്റോ പണി ഞാൻ കണ്ടുപിടിച്ചത് “

പപ്പേട്ടൻ ഇപ്പോൾ എന്തു ചെയ്യുന്നു ??

പ്രിയയുടെ ചോദ്യം കേട്ടപ്പോൾ പപ്പേട്ടന്റെ ഉള്ളിൽ ലഡു പൊട്ടി

ഇനി ഇവളെങ്ങാനും ആവുമോ പപ്പേട്ടന്റെ യഥാർത്ഥ പ്രിയതമ????
അങ്ങനെ ആകട്ടെ അല്ലെ…!!!