നീല വാനം നീലപീലികൾ നീർത്തുന്നുമാരി വില്ലിൻ വർണ്ണ പൂമഴ പെയ്യുന്നുനീഹാരം മൂടുന്നു നെഞ്ചിൽ കുളിരല ഒഴുകുന്നു….ഈറൻ കാറ്റീണം മൂളും മായാവീഥികളിൽ എൻ മനമേ…… ഈ കാണാകാഴ്ചകളിൽ കൂടണയാൻ പോരു നീ…..ഇന്നിതിലെ…. ഈ ഈറൻ പാതകളിൽ കൂടെ വരൂ മൃദുമലരിതളൊളിയായ്… പൂമലയോരം , പൊൻ സൂര്യൻ ഒളിഞ്ഞേ, കാഞ്ചന പൂരിതമായ് നിറ സന്ധ്യ വന്നേ…മേലേ ഉണർന്നേ മധു ചന്ദ്രിക മെല്ലെ താരക മലരുകളാൽ നിറ മാനം മിന്നി…. പ്രിയമേറും ഈ നാളിൽ, ഇന്നാർദ്രം ഈ രാവിൽ മഞ്ഞോരം മെയ് ചേർന്നു എൻ മനമൊരു പറവയായ്..പോയ് മായും ഈ നാളും എന്നാലും ഈ രാവിൽ എന്നുള്ളം പൂങ്കാറ്റായ് ഇന്നലയുവതിവിടെയോ….. എൻമനമേ ഈ കാണാ കാഴ്ചകളിൽ കൂടാനായാൻ പോരു നീ..ഇന്നിവിടെ ഈ ഈറൻ പാതകളിൽകൂടെ വരൂ മൃദുമലരോലി ഇതളായ്.. .