അടർന്നു വീഴുന്ന പൂവിതളിന്റെ നൊമ്പരം അറിയുവാൻ കാത്തിരുന്നത് മാരുതനായിരുന്നു… ആരുമറിയാതെ ഒത്തിരി സ്വപ്നങ്ങൾ തളിരിടുമ്പോഴും ഒരു രാത്രി മാത്രമായുസ്സുള്ള പൂവിന്റെ നൊമ്പരം ആരറിയാൻ?കാണാൻ കൊതിച്ച കണ്ണുകളും കവിളിൽ തഴുകിയ കണ്ണുനീരും മാത്രമായിരുന്നു പൂവിതളിനാശ്വാസം……ഓർമ്മകളായി മറയുമ്പോഴും പൂവിന് പിന്നിൽ മറഞ്ഞു വന്നു മാരുതൻ..ആയുസ്സ് മുറിഞ്ഞ വേളയിൽ അവസാന നിശ്വാസമായി ചൊല്ലി വീണ്ടും ജന്മം ലഭിച്ചുവെങ്കിൽ നിന്റെ തലോടലുകൾ ഏറ്റുമയങ്ങുവാൻ പൂവിതളിന്റെ വാക്കുകൾ ഇടറി വീണുതന്റെ പ്രാണന്റെ ശ്വാസവും എന്നിൽ അലിഞ്ഞു ഞാനിതാ പറക്കുന്നു മാരുതൻ ചൊല്ലി മറഞ്ഞുപോയി…