അയാള്‍ക്കിന്നും ഉറങ്ങാന്‍ സാധിച്ചില്ല. ഇന്നുമയാള്‍ക്ക് അവളോടത്തുശയിക്കാന്‍കഴിഞ്ഞില്ല.ചേര്‍ന്നുകിടന്ന്തന്നെഉറ്റുനോക്കുന്ന കാതരമായകണ്ണുകളില്‍അയാള്‍ ആകൃഷ്ടനാവുന്നില്ല, അവളുടെമത്തുപിടിപ്പിക്കുന്ന ഗന്ധം അയാളെ കാമപരവശനാക്കുന്നില്ല.അവളുടെ തരളമായമുഖവും നൈറ്റിയിൽ ഇഴകിചേര്‍ന്നിരുന്നവടിവൊത്ത ശരീരഭാഗങ്ങളുംഇന്നലകളിലെന്നത്പോലെതന്നെഅയാളില്‍ ഉത്തേജനമുണ്ടാകുന്നില്ല,ഭര്‍തൃപുരുഷന്റെ അകാരണമായനിസ്സംഗതയില്‍ വ്യസനിച്ച്‌കണ്ണിരുപൊഴിച്ചുകൊണ്ട് ഇന്നുമവള്‍നിദ്രയിലേക്കാഴ്ന്നു.
ഈരാത്രിയിലും കിടപ്പ്മുറിയോട്‌ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍നിന്നുംഅയാള്‍ എണ്ണമില്ലാതെ സിഗരറ്റുകള്‍പുകച്ചു
ബാല്‍ക്കണിയില്‍നിന്നും ഇരുട്ടില്‍മുങ്ങിക്കിടക്കുന്ന നഗരംദൃശ്യമായിരുന്നു.നഗരവുംഉറങ്ങിക്കഴിഞ്ഞിരിക്കുന്നു.പകലുകളിലെ തിരക്കുകളൊഴിഞ്ഞ്
മഞ്ഞുകാറ്റ് കൊണ്ട്,
നിലാവ് പുതച്ചു ശാന്തനായി നഗരവുംഉറങ്ങിയിരിക്കുന്നു.
ഈ വലിയ നഗരത്തില്‍ സ്വയം
ശപിച്ചുകൊണ്ടും വെറുത്തുകൊണ്ടുംനിദ്രാവിഹീനിതനായി താന്‍ മാത്രം.
നവ വധുവിന്റെ ആഗമനം പ്രമാണിച്ച്‌കൊളീഗ്സ് സമ്മാനിച്ച പുത്തന്‍മെത്തയില്‍ ശൂന്യമായ തന്റെഭാഗത്തേക്ക് ചരിഞ്ഞുകിടന്നുറങ്ങുന്നഅവളുടെ ദൃശ്യം അയാളില്‍അസ്വസ്ഥതയുളവാക്കി.
എന്തൊക്ക ആശകളുംസ്വപ്നങ്ങളുംകൊണ്ടാകും അവളിനഗരത്തിലേക്ക് തന്നിലേക്ക്‌എത്തിയിട്ടുണ്ടാവുക.എന്നിട്ടുംഅപരിചിതമായമുഖാവരണമണിഞ്ഞുകൊണ്ട് അവളോട്‌പെരുമാറുന്നു.
കൃത്രിമമായിചിരിക്കുന്നു.സംസാരിക്കുന്നു.
എത്ര വട്ടം ശ്രമിച്ചു എല്ലാമൊന്നു തുറന്നുപറയാന്‍.തുറന്നു പറച്ചിലിനായിമനസ്സിനെ തരപ്പെടുത്തുമ്പോള്‍ -ആത്മഹൂതി മുഴക്കി ചുമരില്‍തലതല്ലികരഞ്ഞ അമ്മയുടെയും ഒരുനികൃഷ്ടജീവിയെകണ്ട അറപ്പോടെനോക്കിയിരുന്ന സഹോദരിയുടെയുംമുഖങ്ങള്‍ മനസ്സിനെ ഭയപെടുത്തുംഓര്‍മ്മകള്‍ തന്നെയൊരുഭീരുവാക്കിയിരിക്കുന്നു!
എന്താണ് താന്‍ ചെയ്ത കൊടിയ പാപം!ഒരു പുരുഷനോടു ഇഷ്ടം തോന്നിയതൊഅവനോടൊത്തു ജീവിക്കാന്‍ ആഗ്രഹംപ്രകടിപ്പിച്ചതോഃ
“നീയൊക്കെ ഒരു ആണാണോ “പുറത്തറിഞ്ഞാല്‍ കുടുംബത്തോടെവിഷം കഴിച്ചു ചാവുകയേനിവര്‍ത്തിയുള്ളു”
“ഒരു കല്യാണം കഴിച്ചാല്‍ തീരാവുന്നപ്രശ്നമേ നിനക്കുള്ളു “
വാക്കുകള്‍ മനസ്സിനെ ആഴത്തില്‍മുറിപ്പെടുത്തി തുടങ്ങിയപ്പോഴാണ്‌സ്വന്തം സ്വത്വത്തെപോലും വിദഗ്ദ്ധമായിവഞ്ചിച്ചുകൊണ്ട് വിവാഹത്തിന്‌സമ്മതമറിയിച്ചത്.
എന്നിട്ടിപ്പോള്‍ അവളുടെ സുഖങ്ങളുംസ്വപ്നങ്ങളും പുകച്ചുകത്തിച്ചുകൊണ്ട്‌നിര്‍ബാധമായി ഇരുട്ടിലേക്ക്‌പുകച്ചുരുളുകളൂതിവിടുന്നു
ദൂരെ നഗരാതിര്‍ത്തിയിലായിതിരത്തല്ലുന്ന
സമുദ്രത്തിന്റെ നേരിയ ഇരമ്പലുകള്‍അയാളുടെ കാതുകളിലൂടെഒഴുകികൊണ്ടിരുന്നു.
കടലോരത്തെ, ഡാനി പാര്‍ക്കുന്നകോട്ടേജിലെത്തിയിരുന്നുങ്കിലെന്ന്‌അയാള്‍ ആശിച്ചു.
അവന്‍ ഇപ്പോള്‍ കോട്ടേജിലേക്ക്‌തിരിച്ചെത്തിക്കാണും>റസ്ത്റ്ഹൌസിലെത്തിയപുതിയൊരുവന്റെ രതിക്രീഡകളാല്‍കാലിടകളില്‍ പറ്റിചേര്‍ന്ന കൊഴുപ്പ്‌നീരുകള്‍ നൂറാവര്‍ത്തികഴുകികളഞ്ഞുകാണും>ഉപ്പുകാറ്റുകൊണ്ട് തുരുമ്പ്‌പടര്‍ന്നുകയറിയ അലമാരയിലെഇടുങ്ങിയ അറയിലായി തന്റെ വെപ്പ്‌മുലകളും, പൊയ്മുടിയുംചില്ലുവളകളും, വെള്ളിയാഭരണങ്ങളുംഒളിച്ചുവെച്ചുകാണും. ഞരുക്കങ്ങളില്‍ശില്‍കാരങ്ങള്‍ പുറപ്പെടുവിക്കുന്നമൂടന്തന്‍കാലുള്ള കട്ടിലില്‍കിടന്ന്‌കടല്‍കാറ്റുരുണ്ടുകയറുന്നജാലകപഴുതിലൂടെ ആര്‍ത്തിരമ്പുന്നകടലിലേക്ക് കണ്ണ്നട്ട് ഉറക്കംമണത്തെടുത്തു കാണും.>ആസ്ധാസ്ഥ്യനായ അയാളുടെ മനസ്സിന്‌ചിറകുകള്‍മുളച്ചു, അത് കൂടുവിട്ടുപറന്നു. ഇരുട്ടില്‍നിന്നുംവെളിച്ചത്തിലേക്ക് വീണ്ടും ഇരുട്ടിലേക്ക്‌കാറ്റാടി കൂട്ടത്തിലേക്ക്,കടലോരങ്ങളിലേക്ക്, ഒന്നിച്ചുതുഴഞ്ഞുനീങ്ങിയ സമുദ്രത്തിന്റ
വന്യമായ കോണുകളിലേക്ക്,കെട്ടിപുണര്‍ന്നുറങ്ങിയ രാത്രികളിലേക്ക്,തിരിച്ചുകരയണയുന്ന പുലരികളിലേക്ക്,നീല കണ്ണുകാരനുമായുള്ളസമാഗമങ്ങളിലേക്ക്…
” നതിങ് ടു വറി, സാറിനെ പോലുള്ള എത്ര
പേരുണ്ടന്നോ ഈ ഭൂമിയില്‍! ഈസിറ്റിയില്‍ തന്നെ അങ്ങനെയുള്ള എത്രകേസുകള്‍ ഈ റുസൂല്‍ അറ്റന്‍ഡ്‌ചെയ്തിരിക്കുന്നു. പറഞ്ഞ കാശ് കൊണ്ട്‌വന്നിട്ടുണ്ടല്ലോ അപ്പൊ കാര്യങ്ങള്‍ഓക്കേ.
സാറിന് പറ്റിയ ആള്‍ക്കാരും നമ്മുടെകയ്യിലുണ്ടെന്നേ..”
നക്ഷത്രബാറിലെ റിസേര്‍വ്ഡ്‌ക്യാബിനിലിരുന്ന്
നീല കണ്ണുകാരനായ റുസൂല്‍ഗ്ലാസില്‍കിടന്നുലയുന്ന അവസാനത്തെതുള്ളി മദ്യവും ആര്‍ത്തിയോടെകുടിച്ചു.ബാറിലെ റേഡിയോയില്‍നിന്നുമൊഴികിയെത്തുന്ന പോപ്പ്‌സംഗീതത്തിനനുസരിച്ച് തിളങ്ങുകയുംമങ്ങുകയും ചെയ്യുന്ന ചുവന്നവെട്ടങ്ങളേറ്റ് സ്ഫുരിക്കുന്ന അവന്റെകണ്ണുകള്‍കണ്ട് അയാള്‍ അത്ഭുതപ്പെട്ടു>ഓഫീസിലെ കൊളിഗ്സ്‌മൊത്തുള്ളസായാഹ്നങ്ങളിലാണ് റുസൂലിനെകുറിച്ചയാള്‍ ആദ്യമായിഅറിയുന്നത്.ചിലസ്റ്റാഫുകള്‍ക്ക്‌വാരാന്ത്യങ്ങളിലെ രാത്രികള്‍ക്ക്‌കൊഴുപ്പേകാനുള്ള ഇരകളെതരപ്പെടുത്തികൊടുത്തിരുന്നത്‌രുന്നുപ്രാരബ്ദങ്ങളില്‍പെട്ട് ജീവതം തള്ളിനീക്കാന്‍ ബദ്ധപ്പെടുന്നതും കപടമായപ്രണയവികാരങ്ങളില്‍ ബന്ദികളായിവഞ്ചിക്കപ്പെട്ടതുമായ സ്ത്രീ ശരീരങ്ങള്‍നഗരത്തിന്റെ ഏതുമൂലയിലായിരുന്നാല്‍ പോലും അവന്റെനീലകണ്ണുകള്‍ തേടിപിടിക്കും
അവരുടെ പൂര്‍വ്വകാലങ്ങളെകണ്ണുകളിലെ വറ്റാത്ത നീലിമയിലായികെട്ടി താഴ്ത്തുകയും,
തന്നെ തേടിയെത്തുന്നപുരുഷകോമരങ്ങള്‍ക്ക് മുന്നില്‍ പുതിയരൂപത്തിലും ഭാവത്തിലുമവരെകാഴ്ച്ചവക്കുകയും ചെയ്യും.
“ദി ബ്ലു എയ്ഡ് പിമ്പ്”എന്ന് ക്ലൈന്റുകള്‍ഓമനിച്ചു വിളിക്കുമ്പോള്‍ ഗൂഡമായനിര്‍വൃതിയില്‍ അയാളുടെ കണ്ണുകള്‍കരിനീലിക്കുമായിരുന്നു.
“വരു പോകാം”
വെയ്റ്റര്‍ നല്‍കിയ ബില്‍സ്സിപ്പില്‍ കാശ്‌തിരുകി വെച്ച് ക്യാബിനില്‍നിന്നുംറസൂല്‍ അയാളെ പുറത്തേക്ക്‌അനുഗമിച്ചു.
സന്ധ്യ മടക്കയാത്രയ്ക്കായിദൃതിപൂണ്ടിരിക്കുന്നു.ആകാശത്തു ചാരനിറത്തിലുള്ള കാരമേഘങ്ങള്‍കൂട്ടങ്ങള്‍നിമിഷനേരംകൊണ്ട് പെയ്തുതീരുമെന്ന്‌ഭീക്ഷണിപ്പെടുത്തും വിധംതടിച്ചു കൂടി>പാര്‍ക്കിങ്ങില്‍ ഒതുക്കി വെച്ചകാറിനനരികിലേക്ക് നീങ്ങാന്‍മുതിര്‍ന്നപ്പോള്‍ നടക്കാമെന്ന് റസൂല്‍ആംഗ്യ ഭാഷയില്‍ വെളിപ്പെടുത്തി>ട്രാഫിക് സിഗ്നലില്‍ ചുവപ്പ് മാറിപച്ചവെട്ടം നിറയുന്നത് കാത്ത്കിടക്കുന്നവാഹറപ്പെരുപ്പങ്ങള്‍ക്കരികിലൂടെയവര്‍ബീച്ച് റോഡ് ലക്ഷ്യംവെച്ച് നടന്നു.
സ്വലിംഗക്കാരോട് മാത്രം ശാരീരികമായിആകര്‍ഷണം തോനുന്നുവെന്ന തന്റെസ്വത്വത്തിന്റെ നിഘൂഡരഹസ്യംനഗരത്തിലെ ഒരു മനോരോഗവിദഗ്ധനുമുന്നില്‍ ആദ്യമായി തുറന്നുപറഞ്ഞപ്പോള്‍പോലും അയാളില്‍ഇത്രയും ലജ്ജയുളവായിട്ടില്ല>ഇന്നിപ്പോള്‍ ഒരു പിമ്പിനു മുന്നില്‍ തന്റെരഹസ്യം തുറന്നുപറഞ്ഞതിലുള്ള ജാള്യതഅയാളെ വഴിയിലുടനീളം പിന്തുടര്‍ന്നു.
ആയിരംവട്ടം ആലോചിച്ചുകണ്ടെത്തിയതാണ് റസൂലെന്നഉപാധിയെന്നത് അയാളില്‍ നേരിയആശ്വാസമുളവാക്കി
ടാര്‍ പാകിയിരുന്ന റോഡ് മിനുസമായമണ്‍പാതയ്ക്ക് മുന്നില്‍ വഴിതിരിഞ്ഞു>ഏകാകിയാ ഒരു മഹാസാഗരം നിങ്ങളെസ്വാഗതം ചെയ്യുന്നുവെന്ന്‌ഇരമ്പിക്കൊണ്ട് കടല്‍ കാറ്റ് അലഞ്ഞുനടന്നു
മാത്തന്‍സ് ബീച്ച് ഹൌസ് -തുരുമ്പ്കാര്‍ന്നുതുടങ്ങിയബോര്‍ഡ്ചൂണ്ടിയ ദിശയിലേക്ക്‌നടന്നുനീങ്ങിയ റസൂലിനെ അയാള്‍പിന്തുടര്‍ന്നു.കാറ്റാടി കുട്ടങ്ങള്‍ക്ക്‌നടുവിലായി കടലിനോട്‌മുഖംതിരിച്ചിരിക്കുന്ന ഇരുനിലകെട്ടിടംഅയാളുടെ കണ്ണുകളിലുടക്കി>വിഷാദരൂപം പൂണ്ട വാര്‍ദ്ധക്യത്തെഓര്‍മ്മിപ്പിക്കും വിധമായിരുന്നു കെട്ടിടം>ചുവരുകളില്‍ പാകിയ ഛായംനിറമേതെന്ന് തിരിച്ചറിയാത്തവിധംമങ്ങിപോയിരിക്കുന്നു>മണല്‍നിരപ്പിലായി വീണുകിടന്നകാറ്റാടികൂട്ടങ്ങളുടെ നിഴലുകള്‍പരസ്പരം പരിരംഭണം ചെയ്യുന്നു>അടുക്കുംതോറും നിലത്തു വീണഴുകിയകാറ്റാടി ചൂളുകളുടെയും വഴിയരികില്‍കൂട്ടിയിട്ട മത്സ്യവലകളുടെയുംസമ്മിശ്രമായ ദുര്‍ഗന്ധം അയാളെഅലോസരപ്പെടുത്തി.
കോണ്‍ക്രിറ്റ് പാകിയ ആ വലിയമുറ്റംകടന്നവര്‍ റിസപ്ഷനിലേക്ക് നീങ്ങി>റസൂലിനെ കണ്ടപടിറിസെപ്ഷനിലിരുന്ന കുറിയ മനുഷ്യന്‍മുഖത്ത് നിറഞ്ഞിരുന്ന വട്ടകണ്ണടഎടുത്തുമാറ്റി കുശലാന്വേഷണംതുടങ്ങി.ഇടയ്ക്കിടെ തന്നിലേക്ക് പാളുന്നറിസെപ്ഷനിസ്റ്റിന്റെ നോട്ടങ്ങള്‍ക്ക്‌നേരെഅയാള്‍ ചിരിനടിച്ചു
” മാത്തച്ച ഇതു നമുക്ക് വേണ്ടപ്പെട്ടകക്ഷിയാ, റാണിയെത്തിയില്ലേ?”
റസൂല്‍ ചോദിച്ചു
“ഒവ൮ നേരത്തെ എത്തിയാര്‍ന്നു>വന്നപാടെ കിയും വാങ്ങികയറിപോയിട്ടുണ്ട്”
മാത്തന്‍ ഭിത്തിയില്‍ തൂക്കിയിട്ടതാക്കോല്‍ കൂട്ടങ്ങളില്‍നിന്നും ഒരുതാക്കോലെടുത്ത് റസൂലിന് നീട്ടി.
“സാറെ.. പടി കയറിയാല്‍ ഒന്നാംനിലയില്‍ വലതു വശത്തെ രണ്ടാമത്തെമുറി.ആഹ് പിന്നെ വാതില്‍അകത്തുനിന്നും പൂട്ടിയിട്ടുണ്ടാകും. ഇതാകീ”
തന്റെ വാണിഭചങ്ങലയില്‍ പുതിയൊരുകണ്ണികൂടി കോര്‍ത്തതിന്റെആത്മസംതൃപ്ത്തി റസൂലിന്റെ മുഖത്ത്‌വ്യക്തമായിരുന്നു.
റസൂല്‍ ചൂണ്ടിയ കോവണി പടികള്‍നടന്നുകയറി ഒന്നാം നിലയിലെവലതുവശത്തെ രണ്ടാമത്തെ മുറിയുടെവാതിലിനുമുന്നില്‍ അയാളൊരു നിമിഷംസ്തബ്ദനായിനിന്നു. വീണ്ടും ധൈര്യംസംഭരിച്ചുകൊണ്ട് വാതിലുതുറന്നയാള്‍അകത്തു കയറി.
പൂര്‍ണ നഗ്നനായ ചെമ്പന്‍മുടികളുംചുവന്നചുണ്ടുകളുമുള്ള ഓജസ്സിയായഒരു യുവാവ് പുത്തന്‍ വിരിപ്പ് വിരിച്ചമെത്തയില്‍ തന്നെ കാത്തുകിടക്കുന്നകാഴ്ചയില്‍ അയാള്‍ നഖശിഖാന്തംനടുങ്ങി>തനിക്കുമുന്നിലമ്പരന്നുനില്‍ക്കുന്നയുവകോമളനെ അവന്‍ മെത്തയിലേക്ക്‌ആനയിച്ചു നെറുകയില്‍ ചുംബിച്ചു>കിളിര്‍ത്തുവരുന്നയവന്റെമീശരോമങ്ങള്‍ അയാളുടെ പരുക്കന്‍പേശിയെ ഇക്കിളിപ്പെടുത്തി>ചുംബനങ്ങള്‍ നെറുകയില്‍നിന്നുംകഴുത്തിലേക്കും ചുണ്ടുകളിലേക്കുംനീങ്ങിയപ്പോള്‍ അയാള്‍
സ്വപ്നങ്ങളിലേക്കെന്നെപോലെആഴ്ന്നുപോയി,കാര്‍മേഘതുണ്ടകളുടേത് വെറുംഭീക്ഷണി മാത്രമായിരുന്നു>മഴയുതിര്‍ന്നില്ല. കടലോളങ്ങളില്‍ രാത്രിനിഴലിച്ചു. തിരകളില്‍വെളിച്ചംതെളിക്കുന്ന ലൈറ്റ്ഹരസിന്റെകണ്ണുകള്‍ അവര്‍കെട്ടിപിണഞ്ഞുകിടക്കുന്ന മുറിയുടെജാലകപഴുതിലൂടെ ഒളിഞ്ഞുനോക്കിതിരിച്ച് കടലിലേക്ക് മടങ്ങി>സ്വവര്‍ഗക്കാരനുമായുള്ള വേഴ്ചയില്‍അയാള്‍ക്ക് ആദ്യമായി രതിമൂര്‍ച്ചസംഭവിച്ചു.
ട്യൂബ് ലൈറ്റ് കണ്ണ് തുറന്നതും വെളിച്ചംനിറഞ്ഞു. ഇരുട്ട് അപ്രത്യക്ഷമായി.
മങ്ങിയ വെളിച്ചം പരന്നുനിന്ന മുറിയിലെ
അലമാരയില്‍നിന്നും അവന്‍ തന്റെവെപ്പ്മാറിടങ്ങള്‍ നഗ്നമായ നെഞ്ചില്‍ചേര്‍ത്തുവെച്ച് അടിവസ്ത്രങ്ങള്‍അണിഞ്ഞു. തലയില്‍ ഉറപ്പിച്ചുവെച്ചനീളന്‍മുടിയിഴകളടങ്ങുന്ന വിഗ്ഗ് ചുരുണ്ടചെമ്പന്‍മുടികളുടെ ഭംഗിക്കെടുത്തി. ഇളംമഞ്ഞനിറമുള്ള സല്‍വാര്‍ധാരിയായഅവനിപ്പോള്‍ സ്ത്രീ സാന്ദര്യത്തിന്റെഉത്തമപര്യയായമാണ്. കണ്മഷിയുംലിപ്സ്റ്റിക്കും മേശയ്ക്ക്മുകളിലെ തോള്‍ബാഗിലൊതുക്കി പോകാന്‍ മുതിര്‍ന്നഅവനോട് ചിന്തയില്‍നിന്നുംഉണര്‍ന്നപോലെ
അയാള്‍ ആരാഞ്ഞു,
“ഞാന്‍ ഇനിയും വരട്ടെ!
അവന്‍ പുഞ്ചിരിച്ചു. ഇപ്പോള്‍ ആചിരിക്ക് ഒരു സ്ത്രീയുടെ മാധുര്യമാണ്>പേര്?”
“ഈ കോലത്തില്‍ കണ്ടാല്‍ റാണി എന്ന്‌വിളിച്ചോളൂ, ഡാനി അതാണ്പേര് “ബാഗ് തോളിലേക്ക്കയറ്റിവച്ച്‌ചിരിച്ചുകൊണ്ടവന്‍ മുറികടന്നിറങ്ങി.
വട്ട തൊപ്പിയില്‍നിന്നും നിമിഷനേരംകൊണ്ടു മുയലിനെയുംപറവകളെയും പുറത്തെടുക്കുന്നഇന്ദ്രഭാലക്കാരന്റെ മായകള്‍ക്ക്‌മുന്നില്‍അതിശയിച്ചിരിക്കുന്ന കുട്ടിയെ പോലെകോണിപടിയിറക്കത്തില്‍ ചിലമ്പുന്നഅവന്റെ വെള്ളി പാദസരങ്ങളെശ്രവിച്ചുകൊണ്ടയാള്‍ കിടന്നു>അയാളുടെ ചുണ്ടുകള്‍ആരോടെന്നില്ലാതെ ചിരിയുതിര്‍ത്തു>ദേഹത്തു പൊടിഞ്ഞു തുടങ്ങിയവിയര്‍പ്പ്നീരുകളുണർത്തിയ അവന്റെഗന്ധം ശ്വസിച്ച് ആ മുഖം തുടുത്തു>വിരസമായ രാത്രികളില്‍ ഡാനിയുടെഓര്‍മ്മകള്‍ അയാളെ ചൂഴ്ന്നുതുടങ്ങി>അടങ്ങാത്ത ആസക്തി വീണ്ടുമായാളെകാറ്റാടികൂട്ടങ്ങള്‍കിടയില്‍പതിയിരിക്കുന്ന റസ്റ്റ്ഹൌസിലേക്ക്‌നയിച്ചു.
“റാണി”
കണ്ണടയുടെ ചില്ലുപാളിയിലൂടെ തന്റെവരവ് സൂഷ്മമായി നിരീക്ഷിച്ചിരുന്നമാത്തനോട് അയാള്‍ ചോദിച്ചു. റുസൂല്‍ഒപ്പമില്ലാത്തത്‌കൊണ്ടാകാം മാത്തനില്‍സന്ദേഹം നിറഞ്ഞിരുന്നു>”ഇവിടെയില്ലല്ലോ സാറെ, രാവിലെഒരുത്തന്‍ വന്നായിരുന്നു. പിന്നെഎവിടേയ്ക്കാണെന്നറിയില്ല,ഇറങ്ങിപോയി”
മാത്തന്റെ മുഖം കനത്തിരുന്നു>”എവിടെ കാണും?”
അയാള്‍ പേഴ്‌സില്‍നിന്നും രണ്ട് അഞ്ഞൂറ്‌രൂപ നോട്ടുകള്‍ മാത്തനു മുന്നിലേക്ക്‌വച്ചു. നോട്ടുകള്‍ കണ്ടതും മാത്തന്റെചിരി മറനീക്കി പുറത്തുവന്നു
“എന്നാ പറയാനാ സാറേ എങ്ങാണ്ട്‌നിന്നോ റുസൂല്‍കൊണ്ട് വന്നതാ ഈപയ്യനെ! ഇതുപോലുള്ള കുറെയെണ്ണംഉണ്ടന്നെ. ഓട്ടം വരുന്ന ചില ലോറിക്കാര്‌തമിഴന്മാരോ ചിലപ്പോള്‍ ഹിന്ദിക്കാരോ
അതുമല്ലേ വല്ല ദരിദ്രവാസിയായ നമ്മുടെനാട്ടുകാരും ചെക്കനെ തേടിവരാറുണ്ട്.അപ്പൊ ഞാന്‍ വിളിച്ചുപറയും അവന്‍ വരും. ഇപ്പോള്‍ പയ്യന്‍നമ്മളെ വേണ്ടന്നെ. കഴുവേറി!ഒഒറ്റയ്ക്കുണ്ടാക്കുവാ.
ഓപ്പറേഷന്‍ ചെയ്യണമത്രെ പെണ്ണാവാന്‍!അതെങ്ങനെയാ പെണ്ണുങ്ങള്‍ ഇപ്പൊഅനുഭവിക്കുന്നത് ഇവന്‍മാരൊന്നുംകാണുന്നില്ലയോഎന്നിട്ടവന്‍പെണ്ണാവാന്‍ നടക്കുന്നു “
നോട്ടുകള്‍ തിരിച്ചും മറിച്ചുംനോക്കികൊണ്ട് മാത്തന്‍ ക്ഷോഭിച്ചു.
” അവനാ കോട്ടേജില്‍ കാണും സാറെ””ഇവിടെനിന്ന് ഒത്തിരി ദൂരമുണ്ടോകോട്ടേജിലേക്ക്*”
അയാളില്‍ ജിജ്ഞാസയേറിവന്നു>”അടുത്താണ്, ബീച്ചിലൂടെ നടന്നാലൊരുസ്മാരകം കാണും അതിന് തൊട്ടടുത്ത്‌ഇവനെപോലുള്ളവര് താമസിക്കുന്ന ഒരുകോട്ടേജുണ്ട് “
മാത്തന്‍ പറഞ്ഞുമുഴുവിപ്പികുംമുന്‍പേഅയാള്‍ റിസെപ്ഷൻ കടന്നിറങ്ങി,”സാര്‍ അങ്ങോട്ട് പോകുവാണോ.>കുറച്ചൂടെ ഇരുക്ടട്ടെ സാറേ.. വല്ലോരുംകണ്ടാല്‍ നാണക്കെടാ”
മാത്തന് ചെവികൊടുക്കാതെകാറ്റാടികൂട്ടങ്ങള്‍കടന്ന് അയാള്‍ നടന്നു>കരയിലേക്ക് നുരഞ്ഞുകയറുന്നതിരകളുടെ നേരിയ വെളുത്ത രേഖകള്‍ദൃശ്യമായികോട്ടേജിലെത്തിയെന്നിരിക്കട്ടെഅവളോട് താന്‍ എന്ത് പറയും. നിന്റെഓര്‍മ്മകള്‍ എന്റെ രാത്രികളെകടിച്ചുകിറിയെന്നോ, അതോഒരിക്കല്‍കൂടി എനിക്കൊപ്പം കിടക്കപങ്കിടണമെന്നോ?
കരയിലടിഞ്ഞ മാലിന്യങ്ങളെകാര്‍ന്നുതിന്നുന്നശവംതീനിപുഴുക്കളെപോലെ ചിന്തകള്‍അയാളെ കാര്‍ന്നുതുടങ്ങി.
ശാന്തമായ കടലും വിജനമായകടപ്പുറവും അയാളെ അസൂയപ്പെടുത്തി>തന്റെയുള്ളില്‍ അശാന്തിയുടെതിരയടികളുംവിലാപത്തിന്റെകൊടുംങ്കാറ്റും മാത്രം…സിമന്റ് പൊടിഞ്ഞു തുടങ്ങിയ സ്മാരകസ്തൂപത്തിന്റെ എതിര്‍വശത്തായികോട്ടേജ്കണ്ടതും അയാള്‍ചുവടുകളുടെ വേഗതകൂട്ടി. കടല്‍കരയുംറോഡും തമ്മില്‍ അതിര്‍ത്തിതിരിക്കുന്നകമ്പിവേലി കടന്നയാള്‍കോട്ടേജിനടുത്തേക്ക് നടന്നു.
ആദ്യത്തെ മുറിയിലെ അയയിലായിക്ടല്‍കാറ്റ്‌കൊണ്ട് ഈറനണിയുന്നഅവന്റെ ഇളംമഞ്ഞ നിറത്തിലുള്ളസല്‍വാറും, കറുത്തു ഷര്‍ട്ടും പുറത്തെജാലകപാളിയിലൂടെ അയാളുടെശ്രദ്ധയില്‍പെട്ടു.
ചുമര്‍ ഭിത്തിയിലൊളിച്ചിരുന്നകോളിംഗ്ബെട്ല്‌കമ്പിയഴികളിലൂടെനുഴഞ്ഞുകയറിയവിരലുകളാല്‍ ശബ്ദിച്ചു>വാതിലുതുറന്നു വന്ന ഡാനിയെകണ്ടതുംഅയാളില്‍ ഗൂഡമായൊരു ആഹ്ലാദംനുരഞ്ഞുപൊങ്ങി.
കണ്മഷിയെഴുത്ത് മാഞ്ഞുതുടങ്ങിയകണ്ണുകള്‍ അയാളെ മുറിയിലേക്ക്‌ആഞ്ഞയിച്ചു.
നിലാവ് പരന്നുകയറുന്നതും നക്ഷത്രങ്ങള്‍പൂക്കുന്നതും മുടന്തന്‍ കട്ടിലിന്റെശീല്കാരങ്ങളുടെ പിന്നണിയോടെയവര്‍കണ്ടുകി ടന്നു.
രാത്രിയുടെ അന്ത്യയാമങ്ങളില്‍ഡാനിയുടെ കൈത്തോണിയിലവര്‍കടലിലേക്ക് തുഴഞ്ഞുനീങ്ങി>നടുക്കടലില്‍ പുലരിയുടെ നേര്‍ത്തവെട്ടങ്ങളേറ്റവര്‍ ചുംബിച്ചു. അലകളില്‍മലര്‍ന്നുകിടന്നവര്‍ നീന്തിത്തുടിച്ചു>അവരെ കല്ലെറിയാനും കടിച്ചുകിറാനും
ക്രൂശിക്കാനും മനുഷ്യകോലങ്ങളില്ല>പകരം ആഴങ്ങളില്‍നിന്നും ഉയര്‍ന്നുതുടിക്കുന്ന വെള്ളാരം കണ്ണുകളുള്ളപരല്‍മീനുകള്‍ മാത്രം
“നമുക്ക് ഒരുമിച്ചു ജീവിച്ചുകൂടെ “കരിമ്പാറകെട്ടുകളില്‍ മലര്‍ന്നു കിടക്കുന്നഡാനി അയാളുടെ വാക്കുകള്‍കേട്ട്‌പൊട്ടിചിരിച്ചു. നനവ് ഇരഞ്ഞുകയറിയആകണ്ണുകള്‍ ഒരു നിമിഷംപാറക്കെട്ടുകളില്‍ തട്ടിചിതറുന്നവെണ്‍മൊട്ടുകളിലേക്ക് പാളി.
തുടര്‍ന്ന് മറുപടിയെന്നോണം അയാളുടെനനുത്ത കവിളുകളില്‍ ചുംബനം നല്‍കി>മേഘകിറുകള്‍ കൂടുതല്‍തെളിഞ്ഞുതുടങ്ങി.
പാറക്കെട്ടില്‍ നഗ്നരായികിടക്കുന്നതങ്ങളുടെ നേര്‍ക്ക് ദൂരെനിന്ന്‌കൂര്‍ത്തനോട്ടങ്ങളെയ്യുന്നവയോധികന്റെ ചിത്രംശ്രദ്ധയില്‍പെട്ടപ്പോള്‍ വസ്ത്രങ്ങള്‍അണിഞ്ഞവര്‍ കോട്ടേജിലേക്ക് മടങ്ങി>ചിന്തകളുടെ തിരമാലകളില്‍പ്പെട്ട്‌വിവശനായ അയാള്‍ എപ്പോഴോമയക്കത്തിലേക്കാഴ്ന്നിരുന്നു.കിഴക്ക്‌സൂര്യരശ്മികള്‍ തെളിഞ്ഞുവന്നു>ബാല്‍ക്കണിയിലെ ടീപോയ്ക്ക്‌ചുവട്ടിലിരുന്ന ആഷ്ര്രേയില്‍ അയാള്‍കെടുത്തിവെച്ചിരുന്നസിഗരെറ്റുക്കുറ്റികളില്‍ നിന്നുംസ്വവര്‍ഗാനുരാഗികളായ രണ്ട്‌പുകച്ചുരുളുകള്‍ വിഭാതത്തിലേക്ക്‌ഉയര്‍ന്നു പൊങ്ങി. മയങ്ങികിടക്കുന്നഅനേകായിരം സ്ത്രീ പുരുഷദമ്പതിമാരുടെ തലയ്ക്ക് മുകളിലായിപറന്നുചെന്ന അവര്‍ പരസ്പരംകെട്ടിപുണരുകയും ചുംബിക്കുകയുംചെയ്തു.