ബാല്യവും കൌമാരവും ശേഖരിച്ചുവച്ച പൂമൊട്ടുകള്‍ അതിവിദൂരമയ വസന്തത്തിന്റെ ആഗമനവും കാത്തു മനസ്സിലെ ഒഴിഞ്ഞ കിളിക്കൂടുകളില്‍ അനാഥമായി കിടക്കുകയയിരുന്നു, താഴ് വരകളില്‍ നിഴല്‍ പരത്തി കൊടുമുടികളെ കിരീടമണിയിച്ചു കടന്നുവന്ന ആ സുന്ദരനിമിഷങ്ങളിലൂടെ വസന്തോത്സവം ആരംഭിക്കുകയയിരുന്നു, പ്രണയിനികളുടെ സ്വപ്നങ്ങള്‍ക്കു കാവല്‍ നിന്ന തെക്കന്‍ കാറ്റിന്റെ വികാരങ്ങള്‍ പിന്നെയും പിന്നെയും നിര്‍വ്രതി കൊണ്ടു,
‘കാൽപ്പനികതയുടെ ക്യാമ്പസ്’ എന്ന വിളിപ്പേരിനാൽ സജീവമായ ആ കലാലയഭൂമിയിലേക്ക് ആദ്യമായി കാൽവെച്ച നാൾ,
ചരിത്രമുറങ്ങുന്ന മതിൽക്കെട്ടുകൾ,അവകാശസമരങ്ങൾ അലയടിച്ച മണൽത്തരികൾ
പ്രണയിനികൾ ചുറ്റിക്കളിച്ച മരത്തണലുക,കൗമാരം യൗവ്വനത്തിനു വഴിമാറിയ സ്വപ്നങ്ങൾ
ഒരു പുതിയ യുഗം പോലെ മനോഹരമായി തോന്നിയ ക്ലസ്സ്മുറികൾ,
പിന്നീടുള്ള ഓരോ ദിവസവും കൂടുതൽ സുന്ദരമായിരുന്നു
ജയ് വിളിച്ചെത്തിയ വിദ്യാർത്ഥിസംഘടനകളും,വിസ്മയിപ്പിച്ച സൗന്ദര്യധാമങ്ങളും, പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ പൂത്തുലഞ്ഞ ബഞ്ചുകളും ഡസ്കകളും, കോഫീ ഷോപ്പിലെ വൈകുന്നേരങ്ങളും, പിന്നെ പിന്നെ നിറമുള്ള കുറെ സ്വപ്നങ്ങളും
ആനന്ദത്തിന്റെ പകലുകൾ, പരിചയപ്പെടലുകളുടെ ശബ്ദാരവങ്ങൾ, വരവേല്‍പ്പിന്റെ ശബ്ദഘോഷങ്ങൾ,പഞ്ചാരമുക്കിലെ വളകിലുക്കങ്ങൾ,
ദിവാസ്വപ്നങ്ങളുടെ ശീതൊഷ്മളത,സനേഹത്തിന്റെ ഇഴയടുപ്പം….
പരിശുദ്‌ധമായ സ്നേഹത്തിന്റെ അലകള്‍ കടലിലെ തിരമലകളെ പൊലെ ചുറ്റും മതിക്കുകയയിരുന്നു, സൂര്യനെപ്പൊലെ തേജ്വസിനികളായ യുവസുന്ദരിമാരുടെ തൂവെണ്ണിലവുതിർക്കുന്ന പാല്‍ക്കുളിർ പുഞ്ചിരികളയിരിക്കാം മനസ്സിലെ ആ പഴയ പൂമൊട്ടുകളെ തഴുകി വിടർത്തിയതു..
അതിലൊന്ന് അഞ്ജലിയായിരുന്നു, എന്റെ ക്ലാസ്സിൽ തന്നെ പഠിച്ചിരുന്ന നിഷ്കളങ്കയയൊരു നാട്ടിൻപുറത്തുകാരി പെൺകുട്ടി….
പിന്നീടെപ്പോഴോ അതൊരു സഹൃദമായി വളർന്നു ….പക്ഷെ എനിക്കതു അസ്ഥിക്കു പിടിച്ച പ്രണയമായിരുന്നു,
അവളുടെ നീലനിറമുള്ള നയനങ്ങളിൽ നോക്കിയിരുന്നുകൊണ്ടു മനസ്സിലെ സ്വകാര്യങ്ങൾ പങ്കുവയ്ക്കാനും, തണൽ മരങ്ങൾക്കിടയിൽ സായന്തനങ്ങൾ ചെലവഴിക്കാനും, മഴവില്ലിന്റെ വർണപ്പകിട്ടു കണ്‍നിറയെ കാണുവാനും വീണ്ടും വീണ്ടും കാത്തിരുന്ന ദിവസങ്ങളായിരുന്നു പിന്നെയങ്ങോട്ട് ….
കാന്റീനിലെ പരിപ്പുവടയുടെ രുചിഭേദങ്ങളും, നുണഞ്ഞിറക്കിയ സ്ട്രോബറിയുടെ മരവിപ്പും, പിന്നെയും പിന്നെയും മനസ്സുതുറക്കാൻ വെമ്പൽ കൊണ്ട ഹൃദയങ്ങളും…..
ബൈക്കുകളുടെ വേഗതയും ജീൻസിന്റെ സൗന്ദര്യവുംകുടപിടിച്ചുള്ള പ്രണയവും പിന്നെ മുന്തിരിച്ചാറിന്റെ വശ്യതയും ഇഷ്ടപ്പെടുന്ന പുതിയ ആകാശത്തെ നിറക്കൂട്ടുകൾക്കുമീതെ അവളുടെ മനസ്സും കണ്ണുകളും പെട്ടെന്ന് തന്നെ അടുത്തു….
രാജീവും ഓസ്റ്റിനും നന്ദകിഷോറും ലിസയും അഞ്ജലിയും മീനൂട്ടിയും പിന്നെ ഈ ഞാനും, ആ ദിവസങ്ങൾ മഴവില്ലിനെക്കാൾ മനോഹരമായിരുന്നു,ഇടയ്ക്കൊക്കെ രജനീ മിസ്സും സെബാസ്റ്റീൻ സാറുമൊക്കെ ഞങ്ങളോട് സഹൃദം പങ്കുവയ്ക്കുമായിരുന്നു.
മലയാളം ക്‌ളാസ്സിലെ പൊട്ടിച്ചിരികളും ആംഗലേയ ക്‌ളാസ്സിലെ കലപിലങ്ങളും പിന്നെ ബാക്ക്ബഞ്ചിലെ സ്ഥിരം കുസൃതികളും, ഇടയ്ക്കു പെണ്കുട്ടികളിലൊരാളെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടു ഒരു കള്ളക്കാമുകന്മാരെ പോലെ ചില പയ്യന്മാരും, “കാത്തുകാത്തു സൂക്ഷിച്ചകസ്തൂരിമാമ്പഴം”എന്നൊക്കെ ആരോ പുറകിലിരുന്നു പാടുന്നതും കേൾക്കാം,
ഒടുവിൽ പിന്നിട്ട നല്ല നാളുകൾക്കു ശേഷം വിടവാങ്ങൽ ദിനം ,അന്ന് അവസാനദിവസം ലിസ തേങ്ങിക്കരഞ്ഞപ്പോൾ ഇതുപോലൊരു ഇളം കാറ്റിന്റെ രൂപത്തിൽ പ്രകൃതി നെടുവീർപ്പെട്ടിരുന്നു,അവളുടെ കണ്ണുനീർ വീണ ബൊഗൈൻ വില്ലകൾ ഈറനണിഞ്ഞു, അങ്ങനെയൊരു സഹൃദസംഗമം പിന്നെ ഉണ്ടായില്ല,ആ ക്ലസ്സ്മുറികളും അങ്ങനെ ഓർമകളിലേക്ക് മാഞ്ഞു,ഒപ്പം ഒരായിരം മുഖങ്ങളും….
പിന്നീടെപ്പോഴോ ഒരു കത്തെഴുതിയിരുന്നു ,
അഞ്ജലിക്ക് ,
ഹൃദയമേഴുതിയ കവിതയുടെ നിറഭേദങ്ങൾ പോലെ
വിരഹാർദ്രമായ മറ്റൊരു സായാഹ്നം കൂടി,
നമ്മളോരുമിച്ചു സ്ഥിരം വരാറുള്ള അതെ കടൽത്തീരത്ത് ആണ് ഞാനിപ്പോൾ,മുൻപ് നമ്മളോരുമിച്ചു പലപ്പോഴും ഇവിടെ വന്നിട്ടുണ്ട്,പക്ഷെ നിന്റെ കോഴ്സ് കഴിഞ്ഞു നീ പോയ ശേഷം പിന്നെ നമ്മൾ കണ്ടിട്ടില്ല ,ഇപ്പൊ ശരിക്കും നിന്നെ മിസ്സ് ചെയ്യുന്നു,
നിറങ്ങള്‍ ഒരുപാടോരുപടുകണ്ട കാഴച്ചക്കാരന്‍റെ മനസ്സിനെ വീണ്ടും വീണ്ടും സന്തോഷിപ്പിക്കാന്‍ പുതിയ കാഴ്ചകളും പുതിയ നിറങ്ങളും ഇനിയും വരാം അല്ലെങ്കിൽ വരാതിരിക്കാം, എങ്കിലും നീ കൂടെയുള്ള നിമിഷങ്ങളിൽ കിട്ടുന്ന ആ ഒരു ഫീൽ അതെനിക്കു ശരിക്കും മിസ്സ് ചെയ്യുന്നു,പ്രതീക്ഷകള്‍ പകര്‍ന്നു നല്‍കിയും സ്വപ്‌നങ്ങള്‍ പങ്കുവച്ചും കൂടെയുണ്ടായിരുന്നവളേ, വിഹായസ്സിലെ നീലവെണ്മേഘങ്ങൾക്കിടയിൽ നീ ഒളിച്ചിരിക്കുന്നപോലെ ഒരു തോന്നൽ,സൌഹൃദത്തിന്‍റെ തൂവല്‍ പൊഴിഞ്ഞ
വേര്‍പാടിന്‍റെ നിമിഷങ്ങള്‍ക്ക്,
പക്ഷെ ജീവിതത്തിൽ മറുപടികിട്ടാതെ ഒരുപാടൊരുപാട് ആകാംഷകളിൽ ഒന്നായ് അതങ്ങനെ പോയി, എങ്കിലും മനസിലെവിടെയോ ഒരു വിങ്ങലുമായി ഇപ്പോഴും ആ മുഖം
ജമന്തിപ്പൂക്കളും ബോഗയ്ൻ വില്ലകളും കഥപറയുന്ന ഭൂതകാലത്തിന്റെ കുളിർമയിൽനിന്നും ഒരു മുഖം,
നിഷ്കളങ്കമായ സൗഹൃദത്തിന്റെ അല്ലെങ്കിൽ പ്രണയത്തിന്റെ, നീരുറവകൾ പകർന്നുതന്ന മുഖം,
ഓർമ്മകളുടെ ശിൽപ്പഗോപുരങ്ങൾക്കും കൂട്ടിയോജിപ്പിക്കാനാവാത്ത സമസ്യകൾപോലെ മനസ്സിനെ കീറിമുറിച്ച ആ മുഖം….
…………………..
മുഖങ്ങളുടെ പുസ്തകത്തിൽ നീയറിയാതെ നിന്നെ പിന്തുടരുവാൻ ഇപ്പോഴും ഞാൻ സാമയം ചെലവഴിക്കുന്നു, നിന്റെ പോസ്റ്റുകൾ കാണാൻ ,ചിത്രങ്ങൾ കാണാൻ ,നീന്നെക്കുറിച്ചു പത്രത്താളുകളിൽ വന്ന വാർത്ത നീ തന്നെ പോസ്റ്റ് ചെയ്തതും അതിനു കിട്ടിയ കമെന്റുകൾ നിന്നെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നതും കാണാൻ പിന്നെയും പിന്നയും ഞാൻ ഇവിടെയുണ്ട്. നമ്മൾ പഠിച്ച അതേ കലാലയത്തിൽ തന്നെ നീ ടീച്ചറായി ചേർന്നതും എന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നു
ആദ്യശമ്പളം വാങ്ങിയതിന്റെ പിറ്റേന്നു പൊതിച്ചോറുകൾ വാങ്ങിശിവാജിനഗറിലെ ഭിക്ഷക്കാർക്കുഅന്നദാനം നൽകിയ
കാരുണ്യമെന്നു പത്രത്താളുകൾ പ്രകീർത്തിച്ച ചിത്രങ്ങളിലെ മുഖം, അതു നിന്റേതായിരുന്നു.
മഹാനഗരത്തിന്റെ തിരക്കുകളിൽനിന്നും വേറിട്ടുനിൽക്കുന്ന ആ പഴയ കലാലയത്തിന്റെ ഇടനാഴിയിൽ പുതിയ ടീച്ചർ വേഷത്തിൽ
നിന്നെ സങ്കൽപ്പിക്കാൻ തന്നെ എന്തുരസം,മനസ്സിലൊരായിരം ചോദ്യങ്ങൾ ഉദിച്ചുയരുന്നു,
നിന്റെ കുടുംബം, കുട്ടികൾ പണ്ടത്തേപോലെ ഇപ്പോഴും ചിത്രരചനയുണ്ടോ?
നീലത്തടാകങ്ങളും താമരവള്ളികളും നിറഞ്ഞ മധുരസ്മരണകളിൽനിന്നും
വീണ്ടും ആ മുഖം…