ജ്വലിക്കുന്നു സൂര്യകിരണങ്ങൾക്കപ്പുറം

തീമഴയായി പെയ്യുന്നു  അണുവായുധങ്ങളും

എന്നിളം മനതാരിൽ പേടി തൻ പെരുമ്പറ മുഴങ്ങുന്നു

എവിടെയെൻ അമ്മ;എവിടെയെൻ അമ്മ

ഒരിറ്റു മുലപ്പാലിനായി ഞാൻ കേഴുന്നു

കുഞ്ഞിളം പൈതലാം എന്നെ തനിച്ചാക്കി

രക്തശോണിഥയായി കിടപ്പുവതെന്തേ ;

അമ്മേ നിനക്കായി പേടകം ഒരുക്കിയെൻ വിധിയെ പഴിക്കുന്നു.

എൻ കണ്ണീരിൻ ധൂളങ്ങൾ

മതിയാകില്ല ഈ യുദ്ധകെടുതികൾ അലിയാൻ

ഹേയ് മർത്യാ!!നിർത്തുവിൻ ഈ യുദ്ധകാഹളം

പകതൻ അന്ധകാര താണ്ഡവത്തിൽ എരിയുന്നു എന്റെ ബാല്യവും….

യുദ്ധവ്യാളികൾ തൻ കുലചിരിയിൽ

നീറുന്നു എൻ നെഞ്ചകം

ഇനിയീ ഭൂവിൽ നിർഭയമായി കഴിയുവതെപ്പോൾ

കനൽ എരിയും യുദ്ധഭൂവിൽ നിന്ന് അരുതേ എന്ന് ആശിപ്പു..

തിരികെത്തരുവിൻ എൻ അമ്മയെ ;എൻ പ്രാണനെ

സ്മാശനമുഖമായ ഈ ജീവിതവഴിയിൽ ഏകനായ് ഞാൻ…..