ബലിച്ചോറിന്നിലയിലായ് വെച്ച്കൈ കൊട്ടിവിളിച്ചവർ നിന്നുകണ്ടില്ല കാക്കകളെയെങ്ങുംഅതിലൊരുവറ്റു തിന്നുവാനായി കാത്തിരുന്നേറെനേരായിഒന്നുപോലുമേ വന്നതില്ലിന്നുംപണ്ടു വന്നിരുന്നൊരുനൂറു പക്ഷിവറ്റു കൊത്തിപ്പെറുക്കുവാനായിഇന്ന് കാണുവാനില്ല ഒരെണ്ണംഎങ്ങ്പോയ് എങ്ങ് പോയെല്ലാം പൊറുക്കില്ല ആത്മാക്കളെന്ന്വീട്ടുകാർ സങ്കടമോതിപ്രശ്നമെന്തെന്ന് കണ്ടീടുവാനായ്പ്രശ്ന ചിന്തകൻ ആഗതനായി പലക നിരത്തിയ നേരംജ്യോതിഷി മൗനം ഭജിച്ചുവ്യക്തമായ് ഉത്തരം കണ്ടുകാരണം കർമ്മഫലമത്രെ….. കാടും മലകളും വെട്ടി നിരത്തിയമനുജന്റെ ഒടുങ്ങാത്ത കർമ്മഫലം.