പലരും പേടിക്കുന്ന ഒരിടമുണ്ട്;
ഞങ്ങളുടെ നാട്ടിലെ സീബ്ര ക്രോസ്സിങ്.
വണ്ടിയിടിച്ചാലെല്ലുകൾ ചില്ലുകൂട്ടിലിടാം.
തകരുന്ന തൂക്കുപാലമെത്രയോ ഭേദം;
വെള്ളത്തിൽ പൊങ്ങി രക്ഷപ്പെടാം.
വരയൻകുതിര വരകളിൽ
ബ്രെയ്ക്കിന് പകരം ആക്സലറേറ്ററമർത്തുന്നു
ഡിപ്രഷനുള്ള ഡ്രൈവർമാർ.
കറുപ്പും വെളുപ്പുമിഴചേർന്ന വരകൾ
കൂളായി കടന്ന സീബ്രയുടെ ദൃശ്യം
സോഷ്യൽ മീഡിയയിൽ വൈറലായത് വെറുതെയല്ല.