പിക്കാസോവിൻ ചായക്കൂട്ടുകൾ

മറിച്ചിട്ടോടുന്ന വികൃതിപൂച്ച 

വർണക്കോപ്പയിൽ നിന്നുമോഴുകി

പടർന്നൊരാ ചെഞ്ചായം

വാനിൻ മാറിലായ് തീർക്കുന്നു

നയനമോഹന വർണവിസ്മയം

പകലിൻ കരല് പിളർക്കും കാഴ്ചകൾ

തൻ ഭാണ്ടവും പേറി അർക്കൻ

പടിഞ്ഞാറെ മാനത്തലയുന്നു 

ദിന വർണ മത്സയത്തെ

വിഴുങ്ങുവാൻ തക്കം പാർത്തൊരാ കാലസർപ്പം

ഇത് സന്ധ്യ-

പകലിനും രാവിനും ഇടയിലായുള്ള

നീണ്ട ഇടനാഴി