കാതിൽ ചൊല്ലിയതും
സ്വപ്നം കണ്ടതും
ചേർന്നുറങ്ങിയതും
വ്യർത്ഥമായില്ലേ സഖി

സ്വന്തമാക്കുവാൻ
സ്വന്തമാകുവാൻ
ഓടിയ ഓട്ടങ്ങൾ
വ്യർത്ഥമായില്ലേ സഖി

വിളക്കു വച്ചതും
കാവിൽ തൊഴുതതും
പ്രേമം ചൊല്ലിയതും
മോഹം കൂടിയതും
വ്യർത്ഥമായില്ലേ സഖി

പാടവരമ്പത്തും
ആറിന്റെ വക്കിലും
ചേർന്നിരുന്നതും
വ്യർത്ഥമായില്ലേ സഖി

നിനവിൻ രാവുകൾ
നിറയെ കനവുകൾ
ചേർന്നു കണ്ടതും
വ്യർത്ഥമായില്ലേ സഖി

നിൻ വിശേഷണം
ആകർഷണീയം
ബഹുവർണ്ണനീയം
ഇതുകൊണ്ടാകും
മരണവും കൊതിച്ചതും
നിന്നെ സ്വന്തമാക്കിയതും

പ്രണയം നല്കിയോരാ
നല്ലയോർമ്മകൾ
കാലം കൊളുത്തിയ
ഹൃത്തിന് സ്മരണയിൽ
ഒരുനാളും വ്യർത്ഥമാകില്ലെൻ സഖീ