ഇല തളിരിട്ടു
പച്ച മാറപ്പെട്ടു
പഴുത്തു ,കൊഴിഞ്ഞു,നരച്ചു
വാർദ്ധക്യം പൂവിട്ടു
വേലികളാൽ മന്ദിരത്തിൽ
ആരോരും ഇല്ല എനിക്ക്
എന്നിൽ നാല് ചുവരുകൾ മാത്രം
പിടിച്ചുനിർത്തുന്ന നാലുകാലുകൾ മാത്രം
നാളെ ഞാൻ വെറും ആസ്ഥി ആകും
കാറ്റും ആകും, മണ്ണിൽ ലയിക്കുo
ആർക്കും വേണ്ടാത്ത വാർദ്ധക്യം
ശപിക്കുന്നു ഞാൻ : ആർക്കും വേണ്ടാത്ത വാർദ്ധക്യം
ഇന്ന് ഞാൻ നാളെ നീ
മരണമേ വാർദ്ധക്യമേ: മരിക്കില്ല നിങ്ങൾ
കറുത്തവനും വെളുത്തവനും
പണക്കാരനും ദരിദ്രനും
നിങ്ങൾക്കു മുന്നിൽ കിഴടങ്ങും
അന്നും എന്നും എപ്പോഴും