പലകുറി ഈ വഴിയിൽ കുളിർക്കാറ്റിൻ കൈ പിടിച്ച യാത്രകളിൽ
ഒരു സ്വരം മാത്രമെൻ ഹൃദയത്തിൻ താളങ്ങൾ ആകവേ
തിരയുന്നു ഞാൻ അറിയില്ല എന്തിനാവോ
ഓർക്കുന്നു ഞാൻ, ഓർമകളിൽ എന്നുമീ യാത്രകൾ മാത്രം

ദിനമേതോ രാവേതോ നാളേതോ അറിയില്ല
മഴ പെയ്താലും വെയിലായാലും മനസ്സിൽ എന്നും കുളിരായി
ഇനി ഒഴുകും പുഴയോടൊരൽപ്പം കുശലമാകാം
കാറ്റിൽ ആടും മരങ്ങളോടൊന്നു കൂട്ട് കൂടാം

അകലെ ആയി മിന്നീടും കുഞ്ഞി താരകങ്ങൾ
കഥ ചൊല്ലാൻ എന്നെയും കൂടെ വിളിക്കുന്ന പോലെ
തിങ്കൾ കൈ പിടിച്ചു ഞാൻ ദൂരെ യാത്രയായി
പിന്നെയൊരു സ്വപ്നം പോലെയീ മണ്ണിൽ ഏകനായി