ദേഹമെല്ലാം നക്കി തീർത്ത പൂച്ചയെ പോലെ 

വൃത്തികേമനായി  ഒരുങ്ങി വന്ന മാന്യനെ പോലെ  

കരുതലുടെ കറുത്തലാൽ സ്നേഹവചനം തൂക്കി 

മ്ലേച്ഛമായ നിൻ മുഖത്തെ ഒളിച്ചു വെച്ച മാന്യാ..

മാറ്റി മാറ്റി ധരിച്ചു വെച്ച നിൻ മുഖമൂടികൾ 

അച്ഛനായും ജേഷ്ഠനായും അന്യനായും 

മ്ലേച്ഛമായ സ്വയത്തെ മറിച്ചുവെച്ച നിൻ മാന്യതാ…

അവൾ.

അവളിൽ അവൻ അച്ഛനായി നടിച്ചു പിന്നെ 

രാത്രിയുടെ മറവിലും 

അറയിലും 

നിൻ കാമ കേളികൾ കൊടുത്തി നീ… 

കപടമാം നിൻ മാന്യത അഴിഞ്ഞു വീണ കണികകൾ 

നാണമില്ലേ ആൺ എന്നപേരുചൊല്ലുവാൻ നിനക്ക് 

നാണമില്ലേ സ്നേഹമെന്ന വാക്കുമാറ്റി 

കാമം എന്ന് വിളിക്കുവാൻ 

ഓടി ഓടി പിന്തള്ളാൻ പറ്റില്ല ഈ കാലചക്രത്തെ 

ഒടുവിൽ അവൻ.. 

ഒടുവിൽ അവൾ.. 

മനുഷ്യനായി ജനിച്ചവർ 

മനുഷ്യനായി വളർന്നവർ 

വലിച്ചു ചീന്തു നിൻ മുഖം 

സ്ത്രീ എന്ന വാക്യം നീ 

പേടിച്ചിടും നീ ഒരിക്കെ 

വിരൂപിയാം നിൻ പ്രീതിച്ഛായ 

നിന്നിലൂടെ ഒടുങ്ങിടും