അന്നൊരു പ്രഭാതം പൊട്ടി വിടർന്നപ്പോൾ;
കണ്ടൊരു വാർത്തയെൻ ഹൃദയം പൊട്ടിപ്പോയി.
എൻ പ്രിയസഹതീർത്ഥ തൻ ചിത്രമതാ കിടക്കുന്നു;
അപകടമരണ ഗണത്തിലൊന്നായ്.

ഇല്ല ഞാൻ വിശ്വസിക്കില്ലീ വാർത്ത;
പോകില്ലവൾളെന്നെയേകയാക്കി.
പോയി ഞാൻ വേഗം ഒരു നോക്കു കണ്ടിടുവാൻ;
സാധ്യമല്ലീസ്വപ്നമെന്ന് ചിന്തിച്ചതേയില്ല.

വിളിച്ചു ഞാൻ കേണൂ കൺതുറക്കൂ പ്രീയേ..
അനക്കമില്ലാതെ ശാന്തമായുറങ്ങുന്നോരവൾ-
എന്നോടായി പറയുന്നു ശാശ്വതമല്ലീ ജീവൻ.

നശ്വരമാം സുഖങ്ങൾ തേടിയലഞ്ഞ്;
കുഴഞ്ഞുവീഴുന്ന കുരുവകളത്രേ മനുജർ.