അമ്മയുടെ ഫോണിന്റെഫിംഗർ പ്രിന്റ് സെൻസർവർക്കാവുന്നില്ല. സർവീസ് സെന്ററിലെ ചെക്കൻകവറഴിച്ച്സിമ്മും കാർഡും ഊരിമാറ്റിമേശപ്പുറത്ത് കമിഴ്ത്തി കിടത്തി ഭൂതക്കണ്ണാടിയിലൂടെ കണ്ണുരുട്ടി നോക്കി. ദോശമാവ്,ഗോതമ്പ് പൊടി,യൂട്യൂബ് നോക്കി ഇന്നലെയുണ്ടാക്കിയമഷ്റൂം മസാലയുടെ ബാക്കി. കഞ്ഞിപ്പശ,ഉജാലയുടെ നീല,ഡിറ്റർജന്റിന്റെ മാജിക് ഫോർമുല. ഒരു തുള്ളി ഐസോപ്രൊപ്പൈൽ ആൽക്കഹോളിറ്റിച്ച്ചെക്കനാ പാടെല്ലാംനിസ്സാരമായി തുടച്ചു കളഞ്ഞു! കണ്ണിൽപ്പെടാത്തഎത്രയോ പാടുകൾകൂടെയിറങ്ങിപ്പോയി –ഈർക്കിലിച്ചൂലിന്റെ അറ്റം വരച്ച വളഞ്ഞ വര.നിലവിളക്കിൽ നിന്നും തീകായനിറങ്ങിയ ഒരു എണ്ണത്തുള്ളി.പ്രഷർ കുക്കറിന്റെ വക്ക് കൊടുത്തചൂടുമ്മകൾ.മത്തിക്കുഞ്ഞുങ്ങൾ ബാക്കിയാക്കിയ പച്ചമണം.ആറുമണിക്കുണരുന്ന മിക്സിയുടെ ഒച്ചയും വിറയലും.. “എല്ലാം നേരെയായില്ലേ,ഇനിയാ ഫോണിങ്ങു തരൂ!നേരമില്ല..” ഒന്നു മുതൽ വീണ്ടുംഅമ്മവിരലടയാളം പതിപ്പിച്ചു തുടങ്ങി.