വർഷങ്ങൾ തൻ

പക്ഷങ്ങളരിയാനുതകു-

ന്നൊരീർച്ചവാളെൻ

പക്കലില്ലാതെ പോയ്.

ശൈശവം കടന്നു പോയ്,

പിന്നെ ബാല്യവും കൗമാരവും

പിടി തരാതെ ദ്രുതമായ്

പടിയിറങ്ങി യൗവനം.

അൻപോടെയെന്നുള്ളിൽ

അമരമായ് നിൽക്കു-

മോർമ്മകളേകിക്കൊ-

ണ്ടമ്പത്തൊന്നാണ്ടും പറന്നു പോയ്.

കേവലമോർമ്മകൾ മാത്ര-

മല്ലതെൻ ജീവിത-

പ്പാത തൻ നിമ്നതലങ്ങളിൽ

താങ്ങാകുമൂന്നുവടിയതത്രേ!