പറയാതെ മനസ്സിൽ ഒതുക്കി വച്ചു എൻ നൊമ്പരങ്ങളെ,
ഒരു കുഞ്ഞു കടലാസ്സിൽ നിരത്തി വച്ചു അക്ഷരങ്ങളായി,
എഴുത്തും തോറും കണ്ണീരാൽ മായ്ച്ചു കളഞ്ഞു,
ഞാൻ ആ നൊമ്പരങ്ങളെ,
ഒടുവിലാ കടലാസ്സിൽ മങ്ങൽ ആയി,
ചിന്നി ചിതറി കിടപ്പു എൻ നൊമ്പരങ്ങൾ,
ഞാൻ നിരത്തിയൊരി അക്ഷരങ്ങളിൽ
എന്നെന്നും ഒരു നൊമ്പരം ഉണ്ടായിരുന്നു,
ആ നൊമ്പരത്തിൻ പിന്നിൽ,
ആരും കാണാതെ ആരോരും അറിയാതെ,
എന്നോടൊപ്പം എന്നും നീയും ഉണ്ടായിരുന്നു.
Touching!