ആദ്യമേ നീയൊരു വിത്തായിരുന്നു
പിന്നെ നീയൊരു ചെടിയായി
പതിയെ നീയങ്ങു വളർന്നു
പിന്നെ പടർന്നു പന്തലിച്ചു
നിൻ വളർച്ചയെന്നെ അത്ഭുതപ്പെടുത്തുന്നു
അൽഭുതമല്ലത് ആശങ്കയാ!
എവിടുന്നാണ് നിൻ ഉത്ഭവം?
പൊലിഞ്ഞ കണ്ണീരിന് എത്ര ഭാരം
ഒരു നോക്ക് കാണാതെ വിടചൊല്ലി എത്ര പേർ
ആത്മഹത്യയിലേക്ക് ഒഴുക്കിയ ജന്മങ്ങൾ എത്ര
പ്രതിസന്ധികളിൽ ആഴ്ത്തിയ ജീവിതങ്ങൾ എത്ര
നാം നെഞ്ചോടെടുത്ത സാനിറ്റൈസർ നിനക്ക് ഇഷ്ടമല്ല
മാസ്കും നിനക്ക് ഇഷ്ടമല്ല
നിൻറെ പേരിൽ എല്ലാരിലും
സൂചി രണ്ട് കയറിയിറങ്ങി
ആട്ടിപ്പുറത്താക്കിയിട്ടും പോകാൻ എന്തെ ഇത്ര പ്രയാസം
ശബ്ദമിടറുമ്പോൾ പനിയാകുമ്പോൾ
ഓർക്കുന്നു നിന്നെ
WFH ന് നീയൊരു നിമിത്തം ആയെങ്കിലും
പക്ഷേ അത് ഒരിക്കലും വായിക്കാൻ ആഗ്രഹിക്കാത്ത
പേജുകളെ ഉള്ളിലമർത്തുന്ന
തിളക്കമുള്ള പുറംചട്ട മാത്രം
ഇന്നാളെഴുതിയ പരീക്ഷയിലെ
ഒരു ചോദ്യത്തിന് ഉത്തരം
അത് നീയായിരുന്നു
‘കൊറോണ’