മരച്ചില്ലയിൽ നിന്നും പറന്നുഉയരാൻ കരുത്തുആർജിച്ചിച്ചു,
ചിറകുകൾതൻ ശക്തിയിൽ ഉള്ളതോ ആത്മവിശ്വാസവും ,
അകലേക്കു നയിച്ചതോ ,നന്മയുടെ പ്രകാശഗോളവും,
സ്വപ്നംകണ്ടതും ഒരു ആകാശവും, അതിലൊരു മഴവില്ലും ….
മേഘങ്ങുളുടെ അനന്തയിലേക്കു ഉയർന്നു ,
സൗഹൃദ്യം പലവർണങ്ങളിൽ പലവേഷങ്ങളിൽ ,
സ്നേഹം നടിച്ചു , ഉള്ളിൽ വഞ്ചനയുമായി,
നന്മ തീരെയും ഇല്ലാത്ത ഒരുപറ്റം ജന്മങ്ങൾ …
മധുരത്തിൽ പൊതിഞ്ഞ വിഷക്കനിയുമായി,
നാക്കു മൂർച്ച ഏറും ആയുധമാം വാളായി,
തിന്മയ്ക്കു വേണ്ടി രക്തം ചിന്തിയും
ആട്ടിൻ തോലിട്ട ചെന്നായ് പതിയിരിക്കുന്നു
മുറിവേറ്റു, ചിറകുകൾ അരിഞ്ഞു വീഴ്ത്തി,
കാലുകൾ കൂട്ടികെട്ടിയും, തടവറ തീര്‍ത്തും.
കേട്ടു ഞാൻ കാതങ്ങൾ അകലെ എങ്ങോ ..
നന്മയുടെ ഒരു ചെറു പ്രകമ്പനത്തിൽ അലകൾ.
തിന്മയെ ജയിച്ചു ഞാൻ ഉയർത്തു എഴുന്നേറ്റു,
പോരാടി നേടി ഒരു പുതു പ്രീതീക്ഷയുടെ പുലരി.
പടുത്തു ഉയർത്തു ഒരു ശാന്തമാം ജീവിതം.
ഒരു നിശ്വാസമായി നന്മയുടെ പുണ്യവും …
Good one Surya . Keep going