പ്രസവ മുറി തൻ തിരുമുറ്റത്ത് തുടങ്ങുകയല്ലോ
മർത്യാ നിൻ തലമുറ സ്വപ്നങ്ങൾ
വീഴ്ചയിൽ താങ്ങി നിർത്തിയും, ഉയർച്ചയിൽ 
പിന്തുണച്ചും
അടിപതറി വീഴുമ്പോൾ വാരിയെടുത്തും
നിലം തൊടാതെ നിൻ്റെ കൊണ്ടു നടക്കൽ
ഉറുമ്പുകൾ  സ്വരുകൂട്ടുമ്പോൽ കൂട്ടിവയ്ക്കലും
നിൻ തലമുറ ഉന്നമനത്തിനു വേണ്ടി അല്ലയോ?
അമ്മക്കിളി തൻ ചിറകിൻ  കീഴിലെന്നപോൽ നീ
പറ്റിക്കിടക്കും നാളുകൾ അകന്നുവോ?
ജീവിത വീഥിയിൽ കണ്ടുമുട്ടിയ നിൻ പ്രണയം 
ഒടുവിൽ നീ എത്തപ്പെട്ടതോ ഭ്രാന്താലയത്തിലും
ഒരു കുപ്പി കഷായത്തിൽ തീർത്തതും നിൻ പ്രണയം 
ഒരു മുഴം കയറിൽ തൂങ്ങിയാടും നിൻ ചലനമറ്റ 
മേനി
ഏറ്റുവാങ്ങും മാതാപിതാക്കൾ തൻ വേദന നീ 
ഓർത്തുവോ?
കാലമേ ഓർക്കുക ഇതെൻ തലമുറക്കണ്ണി….