ജനിച്ചില്ല നീയെങ്കിലും,
അരികിലെവിടെയോ ഉള്ള പോലെ,
ഉച്ചയുറക്കത്തിലോ , പാതി മയക്കത്തിലോ,
ആവ്യക്തമാം നിൻ മുഖം കണ്ടൂ.

പിച്ച വെച്ചു നീയെൻ  വിരൽ പിടിച്ചൂ,
പുഞ്ച വരമ്പിലൂടെ നാം നടന്നു.
ചേറിലെ ചെന്താമര കണ്ടൂ ,
കൈതപ്പൂ നറുമണം നുകർന്നൂ.

സന്ധ്യക്കു തിങ്കളെ കാട്ടി നിന്നെ,
ചോറുരുള വായിൽ വച്ചു തന്നു.
മാനത്തെ താരകം നോക്കി നിന്നു,
കൗതുകം പൂണ്ടു നീ പുഞ്ചിരിച്ചു

കുഞ്ഞരി പല്ലുകൾ മുളച്ച നേരം,
എൻ ചെറു വിരൽ കടിച്ചു മെല്ലെ,
വേദന പോലെ ഞാൻ നടിക്കെ,
സങ്കടം വന്നൂ, നീ കരഞ്ഞു.

കിലു കിലെ ചിരിച്ചോടിയെത്തി,
മടിയിൽ തല വെച്ചു കിടന്ന പോലെ,
കുഞ്ഞി കൈകളാൽ മെല്ലെ  തലോടി,
പതിയെ പതിയെ മയക്കുന്ന പോലെ.

മഞ്ചാടി കുരു ചേർത്ത് മാല കെട്ടി,
തൊടിയിലെ  പൂവിനെ മുടിയിൽ വെച്ചു
താരക പൂമാനം നോക്കി നിൽക്കേ,
തിങ്കൾ കല എന്തോ മൊഴിഞ്ഞ പോലെ.

നെറ്റിയിൽ ചന്ദന കുറി വരച്ചു,
മുടിയിൽ തുളസി കതിർ ചൂടി,
കാലിൽ കിങ്ങിണി കൊലുസണിഞ്ഞു,
കാതിൽ മന്ദാര കമ്മലിട്ടു.

പുഞ്ച പാട വരമ്പിലൂടങ്ങിനെ
തഞ്ചത്തിൽ കൊഞ്ചി കളിച്ചൂ നടന്നൂ
മൊഞ്ചത്തി പെണ്ണായി നീ വളർന്നൂ
മൊഞ്ചത്തി പെണ്ണായി നീ വളർന്നൂ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.