കലാലയ കവാടം താണ്ടി വന്നു നിൽക്കുന്നു

കണ്ടൂ ഞാൻ മുന്നിലൊപരിചിത സ്വർഗ്ഗലോകം

സ്വീകരിക്കുന്നു ഭടന്മാർ ആനയിക്കുന്നു വിസ്മയ ലോകത്തേക്ക്.

ചിന്തകൾ പലവിധം തെളിയുന്നു മായുന്നു

അറിയില്ല മുന്നിൽ സത്യമോ മിഥ്യയോ.

എങ്ങുമെങ്ങും നിറയുന്ന കാണാകാഴചകൾ

ആസ്വദിക്കുന്നു കാത്തുനിൽപുകൾ മനം നിറയെ.

ജീവിത സർവ്വം തികഞ്ഞെന്ന തോന്നൽ

സ്വർഗലോകത്തിൻ ശിരസിലേക്ക് പറന്നുയർന്നു പടവുകളില്ലാതെ.

മനസ്സിൽ നിറയുന്നു പലവർണങ്ങളിൽ ആശങ്കകൾ

പതിയെ പൊലിയുന്നു മിഥ്യാവിചാരങ്ങൾ.

മനസ്സിൽ തിരിച്ചറിയുന്നു യാഥാർഥ്യലോകം

എന്മനസിൽ അലയടിക്കുന്നു ചിന്താതിരമാലകൾ

കണ്ടുമുട്ടി പലവിധ മനുഷ്യ മനസ്സുകൾ..

തിരിച്ചറിയുന്നു ശേഷിക്കുന്ന പടവുകൾ താണ്ടാൻ.

അകലെ ആണ് ഞാൻ അടുക്കണം ഞാൻ

തിരിച്ചറിയുവാൻ ശേഷിക്കുന്നു സാധ്യതകളേറെ

ഉറപ്പിച്ചു പോകേണ്ട വഴികൾ മനസ്സിൽ

കണ്ടൂ മനസ്സിൽ തണ്ടേണ്ട വഴികൾ

കാഴ്ചകളിൽ മാത്രം ഒതുങ്ങാത്ത സ്വർഗലോകം

ജീവിതം പറയുന്നു പഠിപ്പിക്കുന്നു സ്വർഗ്ഗലോകം.

നീങ്ങുന്നു ദിവസേന ഞാൻ സ്വർഗ്ഗലോകത്തിൻ പാതയോരങ്ങളിൽ.

മനസ്സിൽ നിറയുന്നു സ്വർഗ്ഗ ലോകത്തിൽ പ്രതീക്ഷകൾ ഏറെ

വിരിഞ്ഞു മറയുന്ന പൂക്കൾ പോലെ മറയില്ല ഞാൻ

കയറാൻ ഉണ്ട് പടികൾ ഏറെ ഈ ലോകത്ത്.

നീക്കുന്നു നീങ്ങുന്നു കാഴ്ചയിൽ വിരിയുന്ന തടസങ്ങൾ.

സ്വർഗ്ഗലോകം കാട്ടിയ വഴികൾ തന്നൊരു ആത്മവിശ്വാസവും പേറി ഞാൻ

വിരിയുന്നു അതമവിശ്വാസതിൻ തളിരിലകൾ.

പൊലിയില്ല ഞാൻ ഓടി മറയില്ല ഞാൻ

നീങ്ങും മുന്നോട്ട് എന്നും മുന്നോട്ട്