ഈ ലോകം എനിക്കിന്നപരിചിതം
എനിക്ക് പരിചയമുണ്ടായിരുന്നവരൊക്കെ മരിച്ചു..!!
ദിവസങ്ങളായുള്ള പത്ര വാർത്തകളാണെന്നോടിത് പറഞ്ഞത് ,
സത്യം രോഗ൦ പിടിച്ചു കിടപ്പ് തുടങ്ങിയിട്ട് –
നാളുകളായ് , പക്ഷെ ,
അന്ധയായ നീതിക്കിതെന്തു പറ്റി –
കണ്ണു പോട്ടിയായാലും ഉണ്ടന്നുള്ള
സമാധാനം ഉണ്ടായിരുന്നു !.
കാലം തള്ളിയിട്ടു കൊന്നതാവം ,
ദയ ഏതോ കാട്ടിൽ …..
രക്ഷകൻ വരുന്നതും കാത്തു ചത്ത് ചീഞ്ഞു !
ഇനി ആരെയൊക്കെ എവിടുന്നൊക്കെ ?
വിശ്വ സിക്കാൻ വയ്യാത്തത് നിൻറെ കാര്യമാണ്
സ്നേഹമേ നീയും….. മരിച്ചോ …..?!
മനുക്ഷ്യനും മൃഗത്തിനും , മണ്ണിനുo
മരത്തിനു൦ , കാറ്റിനു൦ പോലും അറിയുന്ന
നിന്നെ ഇതാരു കൊന്നെറിഞ്ഞു ?
അവൻ മനുക്ഷ്യനൊ മൃഗമോ അല്ലാത്ത ഏതു സത്വം ?!!!!!
നീ ഇല്ലാത്ത ലോകത്തിൽ എങ്ങനെയാണു ഞാൻ
ജീവിക്കുക ,ലോകം ഇരുട്ടിൽ തപ്പുകയാണ്‌ –
ഏതോ കോണിൽ നിൻറെ അപരന്റെ ചിരിയും തേടി !
ദൈവം ഏതോ അമ്പലത്തിൽ ധ്യാനം ഇരിക്കുന്നതായ്
അറിഞ്ഞു ,ഭാഗ്യം മരിച്ചിട്ടില്ല !
നീയില്ലാത്ത ലോകത്തിന്റെ –
അർത്ഥ ശൂന്യതയിൽ എപ്പോഴിനിക്ക്-
മനസ്സിലാകുന്നു സത്യമേ ഇവിടെ
കഥാവശേഷരുണ്ടാകുന്നതെങ്ങനെഎന്ന് …..