ഓർമക്കായി !
അതിരുകൾ കടന്നു ഞാൻ ദിക്കുകൾ കടന്നു ഞാൻ
വരികയായി നിനക്കായി.
കാലം എത്ര മാറ്റിയിട്ടും കാതം എത്ര താണ്ടിയും
വരികയായി നിനക്കായി.
അത്രതന്നെ ഓർമ്മകൾ കെട്ടി കിടപ്പുണ്ട് അവിടെ
അത്രതന്നെ എൻ പ്രണയവും!

ആരും കാണാത്ത മന്ത്രചെപ്പിൽ
ആരും കേൾക്കാത്ത പാട്ടിൻ മൊഴിയിൽ
ഞാൻ നിനക്കായി കാത്തുവെച്ച പ്രണയം
ഭൂമിതൻ മാറിൽ നിശബ്ദമായി ഉറങ്ങുന്നു

അലയുന്ന കാറ്റും! ഒഴുകുന്ന നദിയും
ഒരുപോലെ തേങ്ങി.
ഭൂമിയും തേങ്ങി, പ്രകൃതിയും തേങ്ങി
മണ്ണിൽ വിളയുന്ന ആദ്യ പുഷ്പവും തേങ്ങി.
ആരെന്നോ എന്തെന്നോ അറിയാതെ,
മരച്ചില്ലയിൽ കൂടുകൂട്ടിയ പക്ഷിയും തേങ്ങി

ഞാൻ നിനക്കായി എഴുതിയ വരികളിലേ ,
ആത്മാവുകൾ അടർന്നുപോയി.
ഞാൻ നിനക്കായി വരച്ച ചിത്രങ്ങളിലേ
ജീവിതങ്ങൾ അടർന്നുപോയി.
നിദ്രയിൽ അലിയുന്ന സ്വപ്നങ്ങൾ ഇന്നെന്റെ കൂടെയില്ല!
കൂട്ടിനായി കൂടെ കൂട്ടിയ ഓർമ്മകളെ ,
കാലമേ നീ വെറുതെ മായ്ക്കല്ലേ!

ഭൂമിതൻ വസന്തത്തെ ഞാൻ ഇന്ന് അറിയുന്നില്ല,
രാവു ഉണർന്നതും, പകൽ മാഞ്ഞതും ഞാനറിയുന്നില്ല.
ഭൂമിതൻ മാറിൽ, അടച്ചിട്ട ഒരു പെട്ടി മേൽ ,
നിങ്ങൾ തറച്ച ഓരോ ആണിയും, തുരുമ്പെടുത്തു
അപ്പോഴും ഓർമ്മകൾ മാത്രം മായാതെ മങ്ങാതെ ബാക്കിയായി.

ദുഃഖം ഉള്ളിൽ മെഴുകുതിരിയായി കനലെരിയുമ്പോൾ
കൂട്ടായി വരാഞ്ഞത് അല്ല പെണ്ണെ !
ഇടതുകാൽ മുറിവിലെ ആഞ്ഞു മുറുക്കിയ
ചങ്ങലക്കെട്ടുകൾ പൊട്ടുന്നില്ലലോ!