ആ വീട്ടിൽ ഒരു കിഴവി ഉണ്ട് ,
ഒരു പട്ടിയും തിരിഞ്ഞു –
നോക്കാത്ത കിഴവി .
ഒരു നാൾ ഒരു പട്ടി
ആ വീട്ടിലെത്തി .
അടഞ്ഞു കിടന്ന വാതിൽ
രണ്ടു കുരയിൽ തുറന്നു .
സ്നേഹത്തളികയിൽ
പാതി തുളുമ്പിയ കഞ്ഞിയുമായി
കിഴവി മുടന്തി വന്നു
അത് കണ്ടു പട്ടിയും മുടന്തി
തളിക കണ്ട പട്ടി
പിന്നെയും കുര തുടർന്നു
പട്ടിക്കെന്ത് കഞ്ഞി !
കുരച്ചു കുരച്ചു ,
മുടന്തി മുടന്തി
കിഴവി കിടന്നു .
കണ്ണടച്ച് വായടച്ചു പട്ടിയും .
അരി കലത്തിലെവിടെയോ
പച്ചമാംസ ഗന്ധം കിട്ടി,
ഒരു കടലാസ് കഷ്ണം.
പട്ടിയത് തേടി ഓടി .
കലം തട്ടി കമഴ്ത്തി ,
അത് കേട്ട കിഴവിയുണർന്നു.
പട്ടി ചാടി ചവിട്ടി ,
മാംസം കടിച്ചു .
കിഴവി നിലവിളിച്ചു
“എൻ മകനേ “
ചുറ്റും നോക്കി ,
എങ്ങും നിശബ്ദത .
പട്ടി കുരച്ചില്ല , മുടന്തിയില്ല
തിരിഞ്ഞു നോക്കിയില്ല
മാംസം കടിച്ചോടി .
കോഴി കൂവി,
സൂര്യൻ വന്നു .
എഴുത്തച്ഛന്റെ കിളി പാടി
അപ്പുറത്തെ വീട്ടിലെ
കിഴവി പട്ടി ചത്തു !