വഴി അറിയാത്തതോ, 

വഴി  ഇല്ലെന്ന തിരിച്ചറിവോ,
ഏതാണ് ഭയാനകം?
 
ചുരുളഴിയാത്ത രഹസ്യങ്ങളോ, 
പൊരുൾ അറിയാത്ത വാക്കുകളോ,  ഏതാണ് അറിയേണ്ടത്?
 
കനവിലെ  നിറങ്ങളോ, 
നിനവിലെ  സ്വരങ്ങളോ, 
ഏതാണ് പറയേണ്ടത്?
 
മൺമറഞ്ഞ കാലങ്ങളോ,
വിണ്ണ് ചൊരിഞ്ഞ സ്വപ്നങ്ങളോ,
ഏതാണ് കാണേണ്ടത്?
 
മൃദുലമാം മർമ്മരങ്ങളോ,
അലയാഴി പോൽ അട്ടഹാസങ്ങളോ, 
ഏതാണ് കേൾക്കേണ്ടത്?